ഷാര്‍ജയില്‍ തീപിടിത്തം; അമ്മയും രണ്ടു മക്കളും ഉള്‍പ്പെടെ 5 പേര്‍ മരിച്ചു

single-img
12 February 2018

അല്‍ ബുട്ടിനയിലെ അപ്പാര്‍ട്‌മെന്റില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ അമ്മയും രണ്ടു മക്കളും ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. മൊറോക്കന്‍ വംശജയായ യുവതിയും (38) നാലും ആറും വീതം പ്രായമുള്ള മക്കളും ഇന്ത്യന്‍ വംശജനും (35) പാക്കിസ്ഥാനി വനിതയും (40) ആണു മരിച്ചത്.

കുട്ടികള്‍ ശ്വസം മുട്ടിയാണു മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഗുരുതരാവസ്ഥയില്‍ എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു നിലയുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ആദ്യത്തെ നിലയില്‍ എസിയില്‍ ആണ് ആദ്യം തീപിടിത്തം ഉണ്ടായതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അപകടത്തെ തുടര്‍ന്നു മറ്റു താമസക്കാരെ ഒഴിപ്പിച്ചു സുരക്ഷിത സ്ഥലത്തേക്കു മാറ്റി.