വയനാട്ടിൽ ഭൂരഹിതർക്ക് നൽകാനുള്ള മിച്ചഭൂമി കൈമാറാത്തത് ആർക്കു വേണ്ടി ? റവന്യൂ വകപ്പിന്റേത് ഒത്തു കളിയോ ?

single-img
15 January 2018

വയനാട്ടിൽ ഏ​റെ​ക്കാ​ല​ത്തെ നി​യ​മ​പ്പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഭൂ​ര​ഹി​ത​ർ​ക്ക് ന​ൽ​കാ​നാ​യി ഹൈ​ക്കോ​ട​തി അ​നു​മ​തി ല​ഭി​ച്ച പാ​രി​സ​ണ്‍ എ​സ്റ്റേ​റ്റു​വ​ക ഭൂ​മി ഏ​റ്റെ​ടു​പ്പ് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പാ​തി​പോ​ലും പൂ​ർ​ത്തി​യാ​യി​ല്ല. മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ സ​ർ​വേ​യ​ർ​മാ​രെ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ റീ​സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്ക് നി​യോ​ഗി​ച്ച​തിനാൽ ഭൂ​മി ഏ​റ്റെ​ടു​പ്പ് വൈകുന്നു എന്നാണ് റവന്യൂ വകുപ്പ് ഇ വാർത്തയ്ക്ക് നൽകിയ വിവരം. എന്നാൽ ഭൂമി ഏറ്റെടുത്ത് പാവപ്പെട്ട തൊഴിലാളികൾക്കും ഭൂരഹിതർക്കം നൽകുന്നതിൽ വൻ വീഴ്ചയാണ് റവന്യൂ വകപ്പിന് ഉണ്ടായത്. സർക്കാറിന്റെ മെല്ലെ പോക്ക് ആർക്കു വേണ്ടിയാണ് എന്ന ചോദ്യയമാണ് ഭൂരഹിതർ ഉയർത്തുന്നത്.
പാ​രി​സ​ണ്‍ എ​സ്റ്റേ​റ്റ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ കൈ​വ​ശ​മു​ള്ള മി​ച്ച​ഭൂ​മി​യി​ൽ 397.89 ഏ​ക്ക​ർ ഭൂ​ര​ഹി​ത​ർ​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി സ​ർ​ക്കാ​രി​നു ഏ​റ്റെ​ടു​ക്കാ​മെ​ന്ന് 2016ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യ​ത്. മാ​ന​ന്ത​വാ​ടി, ത​വി​ഞ്ഞാ​ൽ വി​ല്ലേ​ജു​ക​ളി​ലാ​യി 47 സ​ർ​വേ ന​മ്പ​റു​ക​ളി​ലാ​ണ് ഈ ​ഭൂ​മി. ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​പ്ര​കാ​രം എ​സ്റ്റേ്റ്റ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ കൈ​വ​ശ​മു​ള്ള മി​ച്ച​ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി മാ​ന​ന്ത​വാ​ടി ലാ​ൻ​ഡ് ബോ​ർ​ഡ് നേ​ര​ത്തെ തു​ട​ങ്ങി​യ ന​ട​പ​ടി കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു. ഭൂ​ര​ഹി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്ന് ലാ​ൻ​ഡ് ബോ​ർ​ഡ് ഉ​ത്ത​ര​വ് ത​ട​ഞ്ഞ​തി​നെ​തി​രെ ന​ൽ​കി​യ ഹ​ര​ജി​യി​ലൂ​ടെ സ​ർ​ക്കാ​ർ കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തി. ഇ​തേ​ത്തു​ട​ർ​ന്നാ​യി​രു​ന്നു 397.89 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത് .

 

ഇ​തി​ന​കം 118 ഏ​ക്ക​ർ ഭൂ​മി മാ​ത്ര​മാ​ണ് റ​വ​ന്യു വ​കു​പ്പ് ഏ​റ്റെ​ടു​ത്ത​ത്. സ​ർ​വേ​യ​ർ​മാ​ർ പോ​യ​തോ​ടെ ഭൂ​മി ഏ​റ്റെ​ടു​പ്പു​കാ​ര്യം ​ത​ന്നെ അ​ധി​കൃ​ത​ർ മ​റ​ന്ന മ​ട്ടി​ലാ​ണ്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കു​റ​വ് സ​ർ​വേ​യ​ർ​മാ​രും ഡ്രാ​ഫ്റ്റ്സ്മാ​ൻ​മാ​രു​മു​ള്ള ജി​ല്ല​യി​ൽ നി​ന്നു ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റു​മ്പോൾ തന്നെ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഒ​രു തു​ണ്ടു ഭൂ​മി​ക്കാ​യി താ​ലൂ​ക്കി​ൽ പ​തി​നാ​യി​ര​ത്തോ​ളം പേ​ർ കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് റവന്യു വകപ്പിന്റെ പിടിപ്പുുകേട് കാ​ര​ണം ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നീ​ണ്ടു​പോ​കു​ന്ന​ത്.