മലയാളികള്‍ക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഓണാശംസകള്‍ നേര്‍ന്നു

single-img
3 September 2017

എല്ലാ മലയാളികള്‍ക്കും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഓണാശംസകള്‍ നേര്‍ന്നു. വിളവെടുപ്പ് കാലത്തിന്റെ തുടക്കം കുറിക്കുന്ന ഉത്സവമാണ് ഓണമെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സമൂഹത്തില്‍ കൃഷിയുടെ പ്രാധാന്യം എടുത്തുകാട്ടുന്ന ഉത്സവമാണ് ഓണം.

കേരളത്തില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷം പൂക്കളങ്ങളും വള്ളം കളിയും ഉള്‍പ്പെടെയുള്ള പരിപാടികള്‍ കൊണ്ട് ആഹ്ലാദകരമാണെന്നും വെങ്കയ്യനായിഡു ഓണാശംസയില്‍ അനുസ്മരിച്ചു. രാജ്യത്ത് സമാധാനവും സമൃദ്ധിയും സന്തോഷവും തരുന്ന ഉത്സവമായി ഈ ഓണം മാറട്ടെയെന്നും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ആശംസിച്ചു.