ഷഡ് രസപ്രധാനം;സദ്യയില്‍ മറഞ്ഞിരിക്കുന്ന ശാസ്ത്രം

single-img
2 September 2017

sadhyaസദ്യയില്‍ മറഞ്ഞിരിക്കുന്ന ശാസ്ത്രം. വിശേഷ ദിവസങ്ങളില്‍ വിഭവസമൃദ്ധമായ സദ്യ മലയാളിക്ക് ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ്. ശാരീരികാരോഗ്യത്തിന് സദ്യ   നല്ലൊരു പങ്കു വഹിക്കുന്നുണ്ട്.  സദ്യയെന്നതു  ദഹനേന്ദ്രിയത്തെ നന്നായി മനസിലാക്കിയശേഷം നമ്മുടെ പൂര്‍വികരായ ആചാര്യന്മാര്‍ വിഭാവന ചെയ്തതാണ്. ഷഡ് രസപ്രധാനമാണ് മലയാളിയുടെ ഭക്ഷണമെന്നു പറയാറുണ്ട്. മധുരം, എരിവ്, ഉപ്പ്, കയ്പ്, ചവര്‍പ്പ്, പുളി തുടങ്ങിയ ആറു രസങ്ങളും കേരളീയ സദ്യയിലുണ്ട്.

കേരളീയസദ്യ സമീകൃതാഹാരമെന്നാണ് ആധുനിക വൈദ്യശാസ്ത്രം കണക്കാക്കുന്നത്. എല്ലാത്തരം പച്ചക്കറികളില്‍ നിന്നുമുള്ള പോഷകങ്ങള്‍  സദ്യയില്‍ നിന്നു ലഭിക്കും.   പച്ചക്കറികള്‍ കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ അതില്‍ നിന്നു ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവയും ശരീരത്തിനു ലഭിക്കുന്നു. സദ്യയിലെ ഓരോ വിഭവവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ചോറുവിളമ്പിയ ശേഷം ഒഴിക്കുന്ന പരിപ്പിനൊപ്പം പപ്പടവും നെയ്യും എല്ലാം പരസ്പരപൂരകങ്ങളാണ്.

സദ്യയില്‍ പ്രധാനമായി ഉപയോഗിക്കുന്ന  തവിടു കളയാത്ത  കുത്തരിച്ചോറില്‍ നിന്നു കാര്‍ബോഹൈഡ്രേറ്റും വിറ്റാമിന്‍ ബി കോപ്ലക്‌സും കിട്ടുന്നു.

ഇതിനൊക്കെ പുറമെ ഏറെ പ്രത്യേകത ഉള്ളതാണ് സദ്യ വിളമ്പുന്ന  കഴുകിയെടുത്ത തൂശനില. അധികം മുറ്റാത്ത തളിരിലയില്‍ ചൂടുചോറു വീഴുമ്പോല്‍ ഇലയില്‍ നിന്നു ചില വിറ്റാമിനുകളും ക്ലോറോഫിലും ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തും. അലുമിനിയത്തിന്റെയും ചെമ്പിന്റെയും അംശം അല്പം പോലും കലരാത്ത ഭക്ഷണം എന്ന പ്രത്യേകതയും തൂശനിലയില്‍ സദ്യയുണ്ണുമ്പോള്‍ കിട്ടുന്നു.