ഓണത്തിനു ഒരു അടിപൊളി പരിപ്പു കറി ഉണ്ടാക്കിയാലോ?

single-img
24 August 2017


ഓണത്തിനു ഒഴിച്ചുകൂടാൻ വയ്യാത്ത വിഭവമാണു പരിപ്പു കറി.പരിപ്പ് കറി ഇല്ലാതെ എന്ത് ഓണം അല്ലേ.നമ്മുക്ക് വളരെ പെട്ടെന്ന് ഒരു പരിപ്പുകറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം..

ആവശ്യം വേണ്ട സാധനങ്ങൾ:
ചെറുപയര്‍ പരിപ്പ് -1 കപ്പ്
ജീരകം-അര സ്പൂണ്‍
ചുവന്ന മുളക്-3

തേങ്ങ ചിരകിയത്-അരക്കപ്പ്
നെയ്യ്-അര സ്പൂണ്‍
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില

ഒരു ചീനച്ചട്ടിയില്‍ പരിപ്പ് നല്ലപോലെ ഇട്ട് ചൂടാക്കുക. പിന്നീടിത് വെള്ളവും ഉപ്പും പാകത്തിന് ചേര്‍ത്ത് വേവിക്കണം. തേങ്ങ ചിരകിയത് ജീരകവും ചേര്‍ത്ത് അരയ്ക്കണം. പരിപ്പ് വെന്തു കഴിഞ്ഞാൽ അരപ്പ് ചേര്‍ത്ത് അല്‍പനേരം തിളപ്പിക്കുക. ഇതിലേക്ക് കടുകും കറിവേപ്പിലയും ചുവന്ന മുളകും വറുത്തിടണം. വാങ്ങി വച്ച പരിപ്പുകറിയിലേക്ക് നെയ്യൊഴിച്ച് ഇളക്കുക. ഓണത്തിനുള്ള നല്ല ഉഗ്രൻ പരിപ്പുകറി തയ്യാര്‍.