ലഹരിയുടെ ഉപയോഗത്തില്‍ കേരളം മറ്റു സംസ്‌ഥാങ്ങളെക്കാള്‍ മുന്നിലാണെന്ന്‌ ഋഷിരാജ്‌ സിംഗ്‌

single-img
8 August 2017

തിരുവനന്തപുരം‌: ലഹരിയുടെ ഉപയോഗത്തില്‍ കേരളം മറ്റു സംസ്‌ഥാങ്ങളെക്കാള്‍ മുന്നിലാണെന്ന്‌ എക്‌സൈസ്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗ്‌ പറഞ്ഞു. പഞ്ചാബ്‌ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപഭോഗമുള്ള സംസ്‌ഥാനം കേരളമാണ്‌. എട്ടു മുതല്‍ 15 വയസുവരെയുള്ള 70 ശതമാനം കുട്ടികളും ഒരു പ്രാവശ്യമെങ്കിലും ഏതെങ്കിലും തരത്തിലുള്ള ലഹരി രുചിച്ചുനോക്കിയിട്ടുണ്ടെന്നാണ്‌ കണക്കുകള്‍ വ്യക്‌തമാക്കുന്നതെന്ന്‌ ഋഷിരാജ്‌ സിംഗ്‌ പറഞ്ഞു. അയിരൂപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന ലഹരിരഹിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ബോധ വല്‍ക്കരണ ക്ലാസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രധാനമായും രണ്ട്‌ മേഖലകളിലൂടെയാണ്‌ ലഹരിയുടെ ഉപയോഗം വര്‍ധിക്കുന്നത്‌. 70 ലക്ഷം വരുന്ന കുട്ടികളിലൂടെയും 30 ലക്ഷം വരുന്ന അന്യസംസ്‌ഥാന തൊഴിലാളികളിലൂടെയുമാണ്‌ ലഹരിയുടെ വ്യാപനം നടക്കുന്നതെന്ന് എക്‌സൈസ്‌ കമ്മീഷണര്‍ പറഞ്ഞു.