രാത്രിയില്‍ ഈ ഭക്ഷണങ്ങളോട് നോ പറയാം…ഉറക്കത്തെ സുഗമമാക്കാം

single-img
6 June 2017

രാത്രി ഏറെ വൈകിയുള്ള ആഹാരം കഴിക്കല്‍ നമ്മുടെ ആരോഗ്യത്തെ ഇല്ലാതാക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. രാത്രിയിലെ വൈകിയുള്ള അത്തോഴവും അമിതാഹാരവും ശരീരത്തിന്റെ സ്വാഭാവികമായ പ്രക്രിയയെ ഇല്ലാക്കുന്നു. എന്നാല്‍ സുഗമമായ ഉറക്കത്തിനും സ്വാഭാവികമായ ദഹനത്തിനും അതോടൊപ്പംതന്നെ തന്നെ നമ്മള്‍ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യമാണ് രാത്രിയില്‍ ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കിയിരിക്കുക എന്നത്. …അവ ഏതൊക്കെയാണെന്ന് നോക്കാം….

റെഡ് മീറ്റാണ് രാത്രി കഴിയ്ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളില്‍ ഒന്ന്. ഇത് ദഹിക്കാന്‍ കുറേ സമയം എടുക്കുന്നു. അതിലുപരി ഉറക്കത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

പച്ചക്കറി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ രാത്രി പച്ചക്കറി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമായ ഒന്നാണ്.ഇതിലുള്ള ഫൈബര്‍ ഉറക്കത്തെ ഇല്ലാതാക്കുന്നു.

ചിപ്സ് കഴിച്ച് ഒരിക്കലും ഉറക്കം സുഗമമാക്കാം എന്ന് കരുതരുത്. കാരണം ചിപ്സ് എണ്ണമയമുള്ളതും ആരോഗ്യത്തിന് ദോഷകരവുമാണ്. ഇത് ഉറക്കത്തെ സാരമായി തന്നെ ബാധിയ്ക്കും.

ഇന്നത്തെ ഒരു ട്രെന്റ് ഭക്ഷണമാണ് പാസ്ത . എന്നാല്‍ പാസ്ത കഴി്ക്കുന്നതിലൂടെ അത് നമ്മുടെ ഉറക്കത്തേയും ഇല്ലാതാക്കുകയാണ് എന്നാണ് സത്യം.

അത്താഴശേഷം മധുരം കഴിക്കുന്ന ശീലക്കാരാണ് പലരും. എന്നാല്‍ മധുരം കഴിക്കുന്നത് ഉറക്കം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ഐസ്‌ക്രീം പോലുള്ള വസ്തുക്കള്‍ കഴിയ്ക്കുന്നത് സൂക്ഷിച്ച് വേണം.

പിസയും ബര്‍ഗറും ഇല്ലാത്ത കാലത്തെക്കുറിച്ച് നമുക്ക് ചിന്തിയ്ക്കാന്‍ വയ്യ. ബര്‍ഗറൊക്കെ കഴിച്ചാല്‍ അത് ആരോഗ്യത്തെ എങ്ങനെ ബാധി്ക്കുമെന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ രാത്രിയിലെ ഉറക്കം കളയാന്‍ ഒരു കഷ്ണം പിസ മതി എന്നതാണ് സത്യം.

ചോക്ലേറ്റ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ചോക്ലേറ്റ് കഴിയ്ക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഉറക്കം എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.