മഴക്കാലം രോഗ കാലം; ഭക്ഷണത്തിലും വേണം അല്‍പം ശ്രദ്ധ

single-img
2 June 2017


മഴക്കാലം രോഗങ്ങളുടെ കാലം കൂടിയാണ്. ഭക്ഷണ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരും. മഴക്കാലത്ത് വെള്ളച്ചോര്‍ കഴിക്കുന്നതിനേക്കാള്‍ നല്ലത് കുത്തരിയുടെ ചോറ് കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം.

അതുപോലെ മത്സ്യം, ഞണ്ട്, ചെമ്മീന്‍ മുതലായ കടല്‍ വിഭവങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ കഴിക്കുന്നത് വയറിലെ അണുബാധയ്ക്കു കാരണമാകുമെന്നു പറയുന്നു. ദഹിക്കാന്‍ പ്രയാസമുള്ള ബീഫ്, മട്ടന്‍ തുടങ്ങിയവ ഈ കാലാവസ്ഥയില്‍ കഴിക്കാതിരിക്കുന്നതാണു ദഹനത്തിന് ഉത്തമം. ബ്രോക്കോളി, കാബേജ്, കോളിഫ്‌ലവര്‍ തുടങ്ങിയവയും ശ്രദ്ധിച്ചു മാത്രം ഉപയോഗിക്കുക.

മുറിച്ചു വച്ച പഴങ്ങള്‍ പിന്നീട് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സോഡ, കോള തുടങ്ങിയ പാനീയങ്ങളും മഴക്കാലത്ത് നിങ്ങളുടെ ആരോഗ്യം തകര്‍ക്കും. ശുദ്ധമായ വെള്ളം മാത്രം കുടിക്കുക.