കൊച്ചി മെട്രോക്ക് പിറകെ ട്രാന്‍സ്‌ജെന്റേഴ്‌സിന് ജോലി നല്‍കി തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്

single-img
29 May 2017

തിരുവനന്തപുരം: കേരളത്തിലെ ബഹുരാഷ്ട്ര കമ്പനികളില്‍ ആദ്യമായി ട്രാന്‍സ്‌ജെന്റേഴ്‌സിന് അവസരം നല്‍കി തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ചരിത്രം കുറിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ പദ്ധതി പ്രഖ്യാപിച്ച് രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ യു.എസ്.ടി ഗ്ലോബലില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടിവായി സാറ ഷേഖയെ നിയമിച്ചുകൊണ്ടാണ് പുതിയ ചരിത്രം കുറിക്കുന്നത്. യു.എസ്.ടി ഗ്ലോബലില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടിവ് ആയി നിയമിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കൊല്ലം സ്വദേശി 27 കാരനായ സാറ.

2016 ആഗസ്റ്റില്‍ ഞാന്‍ അബുദാബിയില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ പല സ്ഥാപനങ്ങളിലും ജോലിക്കായി അപേക്ഷിച്ചു. എന്നാല്‍ എനിക്ക് വേണ്ടത്ര എക്‌സ്പീരിയന്‍സ് ഉണ്ടായിട്ടും ഒരു ട്രാന്‍സ്‌ജെന്ററായി എന്നെ ഉള്‍ക്കൊള്ളാന്‍ ആരും തയ്യാറായില്ലെന്ന് സാറ പറയുന്നു ഞാന്‍ പുരുഷനായി അഭിനയിക്കുകയായിരുന്നു, ഇനി അതിനു സാധിക്കില്ല. അങ്ങനെയാണ് എന്റെ സുഹൃത്ത് പ്രജാത്ത് യു.എസ്.ടി ഗ്ലോബലില്‍ ജോലി ലഭിക്കാന്‍ എന്നെ സഹായിച്ചത്.

മൂന്ന് റൗണ്ട് അഭിമുഖങ്ങള്‍ നടത്തി. അങ്ങനെയാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ യു.എസ്.ടി ഗ്ലോബലില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടിവ് ആയി നിയമിക്കപ്പെട്ടത്. അതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും സാറ പറഞ്ഞു. അതിലെല്ലാം ഉപരി തന്നെ ആശ്ചര്യപ്പെടുത്തിയത് സഹപ്രവര്‍ത്തകരുടെ പെരുമാറ്റമാണ്. ആദ്യദിവസം ഓഫീസിലെത്തിയപ്പോള്‍ മറ്റുള്ളവര്‍ എന്നെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചിന്ത തനിക്കുണ്ടായിരുന്നു. എന്നാല്‍ എന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ സന്തുഷ്ടരായിരുന്നു, അവരെല്ലാം എന്റെ ഐഡന്റിറ്റിയെ ബഹുമാനിക്കുന്നെന്നും സാറ പറയുന്നു.

സാറ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബി.എസ്സി ബോട്ടണി ബിരുദമെടുത്തു. പിന്നീട് ചെന്നൈ, അബുദാബി എന്നിവിടങ്ങളിലെ വിവിധ മാനേജിങ് വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്നു. എന്റെ കുടുംബത്തിന് തന്റെ ഐഡന്റിറ്റി അംഗീകരിക്കാന്‍ കഴിയില്ല, എന്റെ സഹോദരിയുടെ സാധാരണ ജീവിതത്തെയും അവരുടെ മകളുടെ വിവാഹജീവിതത്തെയും ശല്യപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അതിനാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുടുംബത്തില്‍ നിന്നും മാറിയാണ് താമസം. ഇപ്പോള്‍ തന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ഒരുവീട് കണ്ടെത്തുക എന്നതാണ്.

‘ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ജോലി ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അതേസമയം ഒരു വീട് കിട്ടുക എന്നതും വലിയ പ്രതിസന്ധിയാണെന്ന് താനിപ്പോള്‍ മനസിലാക്കുന്നു. എന്റെ കമ്പനി ഒരു മാസത്തേയ്ക്ക് എനിക്ക് താമസിക്കാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ‘ഇപ്പോള്‍ എനിക്ക് ഒരു നല്ല ജോലി ഉണ്ട്. ഞാനും ഒരു സമാധാനപരമായ ജീവിതം സ്വപ്‌നം കാണുന്നും സാറ പറഞ്ഞു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ എന്റെ വ്യക്തിത്വം വെളിപ്പെടുത്താന്‍ ശ്രമിച്ചു. ഞാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കായി കുറച്ച് സംഘടനകളുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഒന്നും മറച്ചുപിടിച്ച് ജീവിതകാലം മുഴുവന്‍ കഴിയാന്‍ താന്‍ തയ്യാറല്ലായിരുന്നു. എന്റെ മുന്‍ ജോലി ഉപേക്ഷിച്ചതോടെ, ഞാന്‍ പൂര്‍ണ്ണമായും ട്രാന്‍സ്‌ജെന്റര്‍ ആയി മാറി, അവര്‍ പറഞ്ഞു. കേരളത്തില്‍ നടക്കുന്ന മാറ്റങ്ങളില്‍ സന്തോഷമുണ്ട്. ‘ട്രാന്‍സ്‌ജെന്‍ഡര്‍ പോലീസ്, സ്‌കൂളുകള്‍, മെട്രോ റെയിലിന്റെ അസോസിയേഷനുകള്‍, എല്ലാ പുതിയ നീക്കങ്ങളും ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷയാണ്. എന്റെ ജോലി മറ്റുള്ള കമ്പനികള്‍ ഒരു മാതൃകയാക്കുകയും അവര്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരെ ഉള്‍ക്കൊള്ളാന്‍ അനുവദിക്കുമെന്നാണ് എന്റെ വിശ്വാസമെന്നും സാറ പറയുന്നു.