മധ്യപ്രദേശിൽ പശുവിന്റെ വാൽ മുറിച്ചെന്നാരോപിച്ച് ഗോരക്ഷകർ യുവാവിനെ വളഞ്ഞിട്ടു മർദ്ദിച്ചു: വീഡിയോ ദൃശ്യങ്ങൾ പുറത്ത്

14 May 2017
മധ്യപ്രദേശിലെ ഉജ്ജയിനിൽ ഗോരക്ഷകർ യുവാവിനെ വളഞ്ഞിട്ടു മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐ ആണു ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
പശുവിന്റെ വാൽ മുറിച്ചെന്നാരോപിച്ചാണു പത്തോളം വരുന്ന സ്വയം പ്രഖ്യാപിത ഗോരക്ഷകർ ഒരു യുവാവിനെ വളഞ്ഞിട്ടു മർദ്ദിച്ചത്. ബെൽറ്റും ചെരുപ്പുകളും ഉപയോഗിച്ചു ക്രൂരമായി മർദ്ദിക്കുന്നതും ചവിട്ടുന്നതും വീഡിയോയിൽ കാണാം. മധ്യപ്രദേശിലെ ഉജ്ജയിനിനടുത്തുള്ള പീപ്ലിനാകയിലാണു സംഭവം.
അപുദ മാളവ്യ എന്ന യുവാവിനെയാണു അക്രമിസംഘം ക്രൂരമായി മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു ചേതൻ സങ്ഖ്ല, വികാസ്, നീലേഷ് സങ്ഖ്ല, ശുഭം എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ജിവാജ്ഗഞ്ച് പോലീസ് സ്റ്റേഷനിലാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വീഡിയോ കാണാം:
https://www.youtube.com/watch?v=LNkdelu-m3w