യുപിയിലെ 40 ജില്ലകളിൽ യോഗ വെൽനെസ് കേന്ദ്രങ്ങൾ ആരംഭിക്കാൻ യോഗി ആദിത്യനാഥിന്റെ നിർദ്ദേശം

single-img
22 April 2017

ലക്നൌ: ഈ സാമ്പത്തികവർഷം സംസ്ഥാനത്തെ നാൽപ്പത് ജില്ലകളിൽ യോഗ വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

മറ്റുള്ള 35 ജില്ലകളിലും ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ അനുമതി തേടാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

ആയുഷ് ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനിടെ സർക്കാർ ഔദ്യോഗികവക്താവാണു ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

23 ആയുർവേദ ആശുപത്രികൾ, ഏഴു യുനാനി ആശുപത്രികൾ, 12 ഹോമിയോപ്പതി ആശുപത്രികൾ എന്നിവിടങ്ങളിലായാണു ആദ്യഘട്ടത്തിലെ നാൽപ്പത് യോഗ വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുക.

അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുന്ന ജൂൺ 21-നു തലസ്ഥാനമായ ലക്നൌവിൽ 51000 പേർ പങ്കെടുക്കുന്ന വലിയ യോഗാ പ്രദർശനത്തിനുള്ള പദ്ധതികൾ തയ്യാറാക്കാനും നിർദ്ദേശമുണ്ട്.