തൈമൂര്‍ എന്റെ മകന്റെ പേരാണ്, മതമല്ല; പ്രായപൂര്‍ത്തിയാകുമ്പോള്‍ മകന് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു സെയ്ഫ് അലിഖാന്‍

single-img
20 April 2017

മകന് തൈമുര്‍ എന്ന് പേരിട്ടതിന് ചില്ലറയല്ല പഴി കേള്‍ക്കേണ്ടിവന്നത് ബോളിവുഡ് താരം സെയ്ഫ് അലി ഖാനും ഭാര്യ കരീന കപുറും. മഒരു വിഭാഗം പിച്ചുച്ചീന്തി മന്‍സൂര്‍ അലി ഖാന്റെ മകനെ. എന്നാല്‍,

മകന്റെ മതത്തിന്റെ കാര്യത്തില്‍ തനിക്ക് ഒരു പിടിവാശിയുമില്ലെന്നു ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍. മകന് പ്രായപൂര്‍ത്തിയാകുമമ്പാള്‍ അവന് വേണ്ട മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സെയ്ഫ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മകന് രക്തദാഹിയായ മംഗോളിയന്‍ അധിനിവേശക്കാരനായ തൈമൂറിന്റെ പേരിട്ടുവെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദമുണ്ടായ സാഹചര്യത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കി സെയ്ഫ് അലിഖാന്‍ രംഗത്തെത്തിയത്. തനിക്കു കുട്ടിക്കാലം മുതല്‍ തൈമൂര്‍ എന്ന പേര് ഇഷ്ടമായിരുന്നുവെന്നും അതുകൊണ്ടാണ് ആ പേര് തന്റെ മകനിട്ടതെന്നും അദ്ദേഹം പറഞ്ഞു.

എന്റെ സംസ്‌കാരവുമായി ചേര്‍ന്നു പോകുന്നതുകൊണ്ടാണ് ആ പേരിട്ടത്. അതൊരു ചരിത്രപുരുഷന്റെ പേരാണെന്ന് എനിക്കറിയാം. 900 വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തിന് ഇപ്പോള്‍ എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് ആരെങ്കിലും ഒന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു. ആ സംഭവവും തന്റെ മകന്റെ പേരും തമ്മിലുള്ള ബന്ധം എന്താണെന്നു എനിക്കു മനസ്സിലാകുന്നില്ല. അതുകൊണ്ടുതന്നെ പേരു സംബന്ധിച്ചുള്ള വിവാദങ്ങള്‍ കാര്യമാകുന്നില്ല- സെയ്ഫ് പറഞ്ഞു.

സ്വതന്ത്ര ചിന്താഗതിക്കാരനും തുറന്ന മനസ്സുള്ളവനും സാധാരണക്കാരനുമായി വളര്‍ന്നുവരണമെന്നാണ് എന്റെ ആഗ്രഹമെന്നും സെയ്ഫ് പറഞ്ഞു. മകനെ രാജ്യത്തിന്റെ ശരിയായ ഒരു അംബാസിഡറാക്കാനാണ് താനും ഭാര്യയും ശ്രമിക്കുകയെന്നും പ്രായപൂര്‍ത്തിയാകുമ്പോള്‍ അവന് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.