ചരിത്രമായി പുലിമുരുകന്‍; ഏറ്റവും കൂടുതല്‍ കാണികള്‍ ഒരേ സമയം കണ്ട 3ഡി ചിത്രം എന്ന റെക്കോര്‍ഡ് ഇനി പുലിമുരുകന്; ഗിന്നസ് അധികൃതര്‍ സാക്ഷി

single-img
13 April 2017

അടുത്ത മാസം 3ഡി രൂപത്തില്‍ കാണികള്‍ക്കു മുന്നില്‍ എത്താനിരിക്കുന്ന ആദ്യമായി നൂറ് കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രം പുലിമുരുകന്‍ കഴിഞ്ഞ ദിവസം ലോകറിക്കോഡും സ്വന്തമാക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ കാണികള്‍ ഒരേ സമയം കണ്ട 3ഡി ചിത്രം എന്ന റെക്കോര്‍ഡാണ് പുലിമുരുകന് സ്വന്തമായത്.

അങ്കമാലി ആഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രസ്തുത പ്രദര്‍ശനം വിജയകരമായി നടന്നു. ഗിന്നസ് അധികൃതരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രദര്‍ശനം. നിലവില്‍ ഈ റെക്കോര്‍ഡ് ‘മെന്‍ ഇന്‍ ബ്ലാക്ക്’ പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിനാണ്. 6,000 പേരാണ് മെന്‍ ഇന്‍ ബ്ലാക്ക് 3ഡിയില്‍ ഒരേ സമയം കണ്ടത്.

Posted by Pulimurugan on Thursday, April 13, 2017

മെയ് ആദ്യവാരം 3ഡി പതിപ്പ് തിയേറ്ററുകളിലെത്തുമെന്നാണ് മുളകുപാടം ഫിലിംസ് അറിയിച്ചിരിക്കുന്നത്. 3ഡി പതിപ്പ് തിയേറ്ററുകളില്‍ എത്തുന്നതിനു മുമ്പ് ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള പ്രദര്‍ശനവും അധികൃതര്‍ സംഘടിപ്പിച്ചിട്ടുണ്ട്.

3ഡി പതിപ്പ് എത്തുന്ന തിയേറ്ററുകളുടെ പട്ടിക ഉടന്‍ തന്നെ മുളകുപാടം ഫിലിംസ് പുറത്തുവിടും. 50 മുതല്‍ 60 വരെ തിയേറ്ററുകളിലാണ് റിലീസ് ചെയ്യുകയെന്നാണ് പുറത്തുവരുന്ന വിവരം.