ചിലര്‍ മാത്രമല്ല ഞെട്ടിയത്, ഇവരമുണ്ട്; അവാര്‍ഡ് വിവരമറിഞ്ഞ് ഞെട്ടിയവരില്‍ ജേതാക്കളായ അക്ഷയ്കുമാറും സോനവും

single-img
8 April 2017

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ തങ്ങള്‍ ഞെട്ടിപ്പോയെന്ന് സോനം കപൂറും അക്ഷയ് കുമാറും.

റുസ്തത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള അംഗീകാരം അക്ഷയ് സ്വന്തമാക്കിയപ്പോള്‍ നീരജയിലെ അഭിനയത്തിനാണ് സോനം പ്രത്യേക ജൂറി പുരസ്‌കാരം സ്വന്തമാക്കിയത്.

പാഡ്മാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും വാര്‍ത്ത അറിഞ്ഞത്. പുരസ്‌കാരം ലഭിക്കുമെന്നു ഞങ്ങള്‍ കരുതിയില്ല. ഞെട്ടിപ്പോയി.. ഒപ്പം സന്തോഷവും- എന്ന അടിക്കുറിപ്പോടെയാണ് സോനം ഒരു ഗംഭീര ചിത്രത്തടൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടിട്ടിരിക്കുന്നത്.