ജിഷ്ണു കേസില്‍ വീഴ്ചയില്‍ നിന്നും മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍; ദിനപത്രങ്ങളില്‍ സര്‍ക്കാര്‍ ചെലവില്‍ പരസ്യം

single-img
8 April 2017

ജിഷ്ണു കേസില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖംരക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ പത്ര പരസ്യം. ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരെ പോലീസ് നടപടി ഉണ്ടായിട്ടില്ലെന്ന് ന്യായീകരിച്ചാണ് ഇന്നിറങ്ങിയ ദിനപത്രങ്ങളില്‍ പരസ്യം നല്‍കിയിരിക്കുന്നത്. പ്രചരണമെന്ത്, സത്യമെന്ത് എന്ന തലക്കെട്ടിലാണ് പത്രപരസ്യം നല്‍കിയിരിക്കുന്നത്.

തലക്കെട്ടില്‍ തയാറാക്കിയിരിക്കുന്ന പരസ്യത്തില്‍, പുറത്തു നിന്നുള്ള സംഘം ഡിജിപി ഓഫീസിനു മുന്നില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുവെന്നും പോലീസിന്റെ കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സത്യങ്ങള്‍ തമസ്‌കരിക്കുന്ന തരത്തിലുള്ള പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പരസ്യത്തില്‍ സൂചിപ്പിക്കുന്നു. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും പരസ്യത്തിലൂടെ സര്‍ക്കാര്‍ പറയുന്നുണ്ട്.