ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെയുള്ള പൊലീസ് അതിക്രമം; നാളെ സംസ്ഥാന ഹര്‍ത്താല്‍

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന ഹര്‍ത്താല്‍. യുഡിഎഫിന്റെ നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലില്‍ നിന്നും മലപ്പുറം ജില്ലയെ ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മലപ്പുറം ജി്ല്ലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയത്.
തലസ്ഥാന ജില്ലയിലും ജിഷ്ണുവിന്റെ ജന്മനാട്ടിലും നേരത്തേ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ജിഷ്ണുവിന്റെ ജന്മനാടായ വളയത്ത് ബിജെപിയാണ് ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസും വളയത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹത്തില്‍ നിന്നും ഉയരുന്നത്. പൊലീസ് അതിക്രമം ഒരിക്കലും ന്യായീകരിക്കാനാവാത്ത നടപടിയെന്നു പ്രതിപക്ഷം പറഞ്ഞു.
സംഭവത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. അടിയന്തിരാവസ്ഥയെ ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് കുമ്മനം പറഞ്ഞു. അബലയായ വീട്ടമ്മയെ തെരുവില്‍ വലിച്ചിഴച്ചാണ് പിണറായി ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം ആഘോഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നീതിക്കുവേണ്ടി പ്രതിഷേധിച്ച ജിഷുണുവിന്റെ അമ്മയെ അറസ്റ്റുചെയ്ത പൊലീസ് നടപടി വന്‍ വിമര്‍ശനമാണ് വരുത്തിവച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്നു സംസ്ഥാന ഭരണ പരിഷ്‌കരണ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ ഫോണില്‍ വിളിച്ചു പ്രതിഷേധം അറിയിച്ചു.
ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റു ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ പോലീസിന് വീഴ്ചപറ്റി. പോലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണ്. മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ ദുഖം മനസിലാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല ചെന്നിത്തല പറഞ്ഞു.