ഓറഞ്ച് കഴിച്ചാല്‍ ഗുണങ്ങളേറെയാണ്;ചര്‍മത്തില്‍ പ്രായം തോന്നിക്കാതെ ചെറുപ്പമായിരിക്കാനും ഓറഞ്ച് സഹായിക്കും

single-img
31 December 2016

ഓറഞ്ച് ഒരു ചെറിയ പഴമല്ല.ഗുണങ്ങള്‍ നിരവധിയാണ്.കാത്സ്യത്തിന്റെ ഏറ്റവും മികച്ച ശേഖരമാണ് ഓറഞ്ചിലുള്ളത് . 100 ഗ്രാം ഓറഞ്ചില്‍ 26 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. സോഡിയം, മഗ്‌നീഷ്യം, കോപ്പര്‍, സള്‍ഫര്‍, ക്ലോറിന്‍, ഫോസ്ഫറസ് എന്നിവയും ജീവകം എ, ബി, സി മുതലായവയും ഓറഞ്ചില്‍ നല്ല തോതിലുണ്ട്.
വിറ്റാമിന്‍ സി യുടെ കലവറയാണ് ഓറഞ്ച്. പ്രതിരോധശേഷി കൂട്ടി ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഈ വിറ്റാമിന്‍ വളരെ അത്യാവശ്യമാണ്. പ്രായമേറുന്നതിന് അനുസരിച്ച് ചര്‍മ്മത്തിന് പല മാറ്റങ്ങളും സംഭവിക്കാം. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്‍സും വിറ്റാമിന്‍ സി യും ഇത്തരം മാറ്റങ്ങളെ ഒരു പരിധിവരെ തടയുകയും അങ്ങനെ ചര്‍മത്തില്‍ പ്രായം തോന്നിക്കാതെ ചെറുപ്പമായിരിക്കാനും ഓറഞ്ച് സഹായിക്കുന്നു.
ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, എ , പൊട്ടാസിയും എന്നിവ കണ്ണിനും കാഴ്ചയ്ക്കും വളരെ ആവശ്യമാണ്. കണ്ണ് തെളിയണമെങ്കില്‍ ഓറഞ്ച് കഴിക്കണമെന്നു ചുരുക്കം. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വയറിന്റെ ആരോഗ്യത്തിനും അവിഭാജ്യഘടകമാണ്. ഇവ വയറിനുള്ളിലെ അള്‍സറിനെയും മലബന്ധത്തെയും തടയും.

ഓറഞ്ച് ജ്യൂസ് ശീലമാക്കിയാല്‍ ദന്തക്ഷയം, ദന്തം ദ്രവിക്കുന്ന അവസ്ഥ എന്നിവ മാറുമെന്ന് ചിക്കാഗോയിലെ ഡോ. ഹാര്‍ക്ക് എന്ന ഗവേഷകന്റെ പഠനം തെളിയിച്ചിട്ടുണ്ട്. ഓറഞ്ചിലെ കാത്സ്യവും വിറ്റമിന്‍ സി യും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ജലദോഷം, ക്ഷയം, ആസ്തമ, ബ്രോങ്കൈറ്റിസ് എന്നിവ ബാധിച്ചവര്‍ ഓറഞ്ച് ജ്യുസില്‍ ഒരു നുള്ള് ഉപ്പും ഒരു സ്പൂണ്‍ തേനും കലര്‍ത്തി സേവിച്ചാല്‍ കഫം പുറന്തള്ളാനും രോഗശമനശേഷി കൂട്ടാനും സഹായിക്കും

1. വിറ്റമിന്‍ സിയാല്‍ സമ്പന്നമായ ഓറഞ്ച് മുടി കൊഴിച്ചില്‍ തടയുന്നു.
2. ഓറഞ്ച് ചര്‍മ്മം, ശ്വാസകോശം, സ്തനം, കൂടല്‍, വയര്‍ എന്നിവിടങ്ങളിലെ ക്യാന്‍സര്‍ ചെറുക്കുന്നു.
3. ബീറ്റാകരോട്ടിനാല്‍ സമ്പന്നമായ ഓറഞ്ച് നിങ്ങളുടെ കോശങ്ങള്‍ നശിക്കുന്നത് തടയും.
4. സ്ഥിരമായി കുറഞ്ഞ അളവില്‍ ഓറഞ്ച് ജൂസ് കഴിക്കുന്നത് വൃക്ക സംബന്ധമായ രോഗങ്ങള്‍ ചെറുക്കാന്‍ സഹായിക്കുന്നു.
5. നാരുകളാല്‍ സമ്പന്നമാണ് ഓറഞ്ച്. സ്ഥിരമായി കഴിക്കുന്നത് കോളസ്‌ട്രോളിനെ നിയന്ത്രിക്കും.
6. സ്ഥരമായി കഴിക്കുന്നത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കും.
7. ഓറഞ്ച് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിച്ച് രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.
8. ഗ്ലൂക്കോമിക്ക് ഇന്റെക്‌സ് കുറവുള്ളതിനാല്‍ പ്രമേഹരോഗികളുടെ ആരോഗ്യം വര്‍ധിപ്പിക്കും.
9. ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന് സംരക്ഷിക്കും.
10. ഫോളിക് ആസിഡ് ആടങ്ങിരിക്കുന്നതിനാല്‍ ബുദ്ധിവളര്‍ച്ചയ്ക്ക് സഹായിക്കുന്നു.
11. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഓറഞ്ചിന് പ്രത്യേക കഴിവുണ്ട്. ഇത് സ്ഥിരമായി കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയും.
12. ഓറഞ്ച് കാഴ്ച ശക്തിയെ വളരെയതികം വര്‍ധിപ്പിക്കും.