നേന്ത്രപഴം അത്ര മോശക്കാരനല്ല, ഗുണങ്ങള്‍ ഒരുപാടുണ്ട്.

single-img
9 December 2016

sleep-bananaസാധാരണയായുള്ള നമ്മുടെ ഭക്ഷണരീതികളാണ് നമ്മളെ പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നത്. പലതിന്റെയും ഔഷധമൂല്യം നമുക്ക് അറിയപ്പെടാതെ പോവുന്നതാണ്. നേന്ത്രപ്പഴം പഴ വര്‍ഗങ്ങളില്‍ ഏറ്റവും പോക്ഷക ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്.

പ്രകൃതിയിലുള്ള വിറ്റാമിന്‍ ടോണിക് ആണ് പഴത്തിലടങ്ങിയിരിക്കുന്ന പോഷാകാംശം. ശരീര കോശങ്ങളുടെ പുനര്‍ നിര്‍മാണത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ ധാരാളം ഉള്ളത് കൊണ്ടും വളരെ പെട്ടെന്ന് ദഹിക്കുന്നതു കൊണ്ടും പെട്ടന്ന് തന്നെ ഉന്മേഷം തരുന്നത് കൊണ്ടും രോഗികള്‍ക്കും ഇതു പേടിക്കാതെ ഉപയോഗിക്കാം.

ഇരുമ്പ്,ഫോസ്ഫറസ് തുടങ്ങിയ ധാതു ലവണങ്ങളും നിയാസിന്‍,റിബോ ഫ്‌ലെവിന്‍ തുടങ്ങിയവിറ്റാമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. വളരെ ഉയര്‍ന്ന തോതിലുള്ള കലോറി മൂല്യം നേന്ത്രപ്പഴത്തിനുണ്ട്. ഏതാണ്ട് 200ല്‍ കൂടുതല്‍ കലോറി ശരീരത്തിന് നല്‍കാന്‍ സാമാന്യം വലിപ്പമുള്ള ഒരു നേന്ത്രപ്പഴത്തിനു കഴിയും. രക്തത്തിലെ അമ്ലതം കുറക്കാന്‍ നേന്ത്രപ്പഴം വളരെ സഹായിക്കും .വിറ്റാമിന്‍ സി, ജീവകം എ, ബി ,ഡി, ഇ എന്നിവയും നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

ആരോഗ്യത്തിനൊപ്പം ബുദ്ധിയും അഴകും നല്‍കുന്ന ഫലമാണ് നേന്ത്രപ്പഴം എന്നു പണ്ടു മുതല്‍ക്കേ പറഞ്ഞുവരുന്നു. നേന്ത്രപ്പഴവും മാതളനാരങ്ങയുടെ നീരും ദിവസേന കഴിച്ചാല്‍ അള്‍സര്‍ ശമിക്കും. അല്‍പം പാലില്‍ നേന്ത്രപ്പഴം നന്നായി അരച്ചു ചേര്‍ത്തു പുരട്ടിയാല്‍ കണ്ണിനു താഴെയുള്ള കറുപ്പുനിറം മാറും. ഞാലിപ്പൂവന്‍ പഴം നന്നായി അരച്ച് മുഖത്തിട്ട് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചര്‍മ്മം തിളങ്ങുമെന്നത് തീര്‍ച്ച. വാഴപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കി തേന്‍, നരങ്ങാനീര് ഇവ ചേര്‍ത്തു പതിവായി കഴിച്ചാല്‍ ഉണര്‍വുണ്ടാകും.