കടുകിന്റെ വലിപ്പത്തിലല്ല കാര്യം,അത് പ്രധാനം ചെയുന്ന ആരോഗ്യ ഗുണങ്ങളിലാണ്.

mustard-seeds-black-brown-1S-776കടുകിനെ അതിന്റെ വലിപ്പത്തിലെന്നപോലെ ചെറുതായി കാണുന്നവരാണ് നമ്മളിൽ പലരും.എന്നാൽ കടുക് നൽകുന്ന ആരോഗ്യ ഗുണത്തെപ്പറ്റി ആർക്കുംഅത്ര അറിവില്ല എന്നതാണ് വസ്തുത. ഭക്ഷണത്തിൽ റോജി കൂട്ടാൻ മാത്രമുള്ള ഒരു വസ്തുവല്ല കടുക്.നേരെമറിച്ചു ഇതിനുള്ള ആരോഗ്യ ഗുണങ്ങൾ ഏറെയാണ്.

ഫൈറ്റോ ന്യൂട്രിയന്റുകൾ,മിനറൽസ്,വിറ്റാമിനുകൾ,ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് കടുക്.എണ്ണക്കുരുകളുടെ ഗണത്തിൽ ഏറ്റവും അതികം കലോറി പ്രധാനം ചെയ്യുന്നതും കടുക് തന്നെയാണ്.100 ഗ്രാമ കടുകിൽ നിന്ന് 508 കലോറി ലഭിക്കുമെന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു അതിശയം തോന്നിയേക്കാം.ഇതിന് പുറമെ രക്തത്തിലെ കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്ന നിയസിനും കടുകിൽ അടങ്ങിയിട്ടുണ്ട്.

കാലിലെയും കൈകളിലേയുമൊക്കെ മസിലുകൾക്ക് ഉണ്ടാകുന്ന വേദന ശമിപ്പിക്കാൻ കടുകെണ്ണ ഉപയോഗിച്ച് മസാജ് ചെയ്താൽ മതി.ഇതിലടങ്ങിയിരിക്കുന്ന സെലേനിയം കണ്ടന്റ് കാൻസർ കോശങ്ങൾ രൂപപെടുന്നതിൽ നിന്ന് പ്രതിരോധിക്കാനുള്ള ശേഷി ശരീരത്തിന് നൽകുന്നു.കാൻസർ കോശങ്ങളുടെ വളർച്ചയെ കുറച്ചുകൊണ്ടുവരാനും ഇവയ്ക്ക് സാധിക്കും.

റുമാറ്റിക് ആർത്രൈറ്റിസ് ബാധിതർക്ക് മികച്ച ഒരു വേദന സംഹാരിയാണ് കടുക്.നിങ്ങൾ കഴിക്കുന്ന മത്സ്യത്തിൽ കുറച്ചു കടുക് കൂടി ചേർത്ത് കഴിച്ചുനോക്കു.കടുത്ത മൈഗ്രേനും പമ്പ കടക്കും.ശ്വാസം മുട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഇത് ഉത്തമ പ്രതിവിധിയാണ്.

പ്രകൃതിദത്ത സൗന്ദര്യവർധകം കൂടിയാണ് കടുക്.

1.കടുക് അരച്ച് ലാവെൻഡർ അല്ലെങ്കിൽ റോസിന്റെ കൂടെ അൽപ്പം എണ്ണയും ചേർത്ത് പുരട്ടി നന്നായി സ്‌ക്രബ് ചെയ്യുക.നശിച്ച ചർമ്മ കോശങ്ങളെ ഇല്ലാതാക്കി മുഖകാന്തി വർധിപ്പിക്കും.

2.കറ്റാർവാഴ നീരിനൊപ്പം ചേർത്ത് പുരട്ടുന്നതും ചർമ്മകാന്തി വർധിപ്പിക്കാൻ ഏറെ സഹായകരമാണ്.

3.തൊലി ചുക്കിച്ചുളിയുന്നതും വിണ്ടുകീറുന്നതും തടയാനും കടുക് ഏറെ ഉത്തമമാണ്.കാമുകിലുള്ള വിറ്റാമിൻ ഇ.എ,ഒമേഗ 3,6 ഫാന്റി ആസിഡുകൾ,കാൽസ്യം,പ്രോട്ടീൻ എന്നിവ മുടിയെ കരുത്തുറ്റതാക്കാനും ഏറെ സഹായകരമാണ്.

4.കടുക് അരച്ച് മുടിയിൽ തേച്ചു 7 ദിവസം കുളിക്കുക.ഇത് മുടിക്ക് ഏറെ ഉത്തമമാണ്.