കിവി പഴത്തിന്റെ ഗുണങ്ങൾ

single-img
22 July 2016

kiwi-fruit_625x350_81445871711പഴങ്ങളിൽ കേമി എന്നാണ് കിവി പഴം അറിയപ്പെടുന്നത്.42 കലോറി ഊർജം ഒരു കിവി പഴത്തിൽനിന്ന് ലഭിക്കുന്നു.69 ഗ്രാമുള്ള പഴത്തിൽ വിറ്റാമിൻ സി,കെ,ഇ,കോപ്പർ,ഫൈബർ,പൊട്ടാസ്യം,മഗ്‌നീഷ്യം,എന്നിവ അടങ്ങിയിരിക്കുന്നു.കൂടാതെ ഫോളിക്ക് ആസിഡ്,കാൽസ്യം,കോപ്പർ ,അയേൺ, എന്നിവയാലും സമ്പന്നമാണ്.

കിവിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിന്റെ ഭംഗി വർധിപ്പിക്കുകയും ചർമ്മത്തിലുള്ള പാടുകളും ചുളിവുകളും മാറ്റുകയും ചെയുന്നു.കൂടാതെ ഉറക്ക കുറവ് പരിഹരിച്ചു നല്ല ഉറക്കവും പ്രധാനം ചെയുന്നു.സ്ട്രോക്ക്,കിഡ്നിസ്റ്റോൺ എന്നിവ അകറ്റി നിർത്താൻ കിവി കഴിക്കുന്നതിലൂടെ സഹായിക്കും.

എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകാൻ കിവി പഴത്തിന് സാധിക്കും.കിവിയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് ഓർമശക്തിയെ വർധിപ്പിക്കാൻ സഹായിക്കുന്നു.ശ്വാസ തടസം,ആസ്ത്മ,എന്നിവയ്ക്ക് പരിഹാരമായി കിവി എന്നും കഴിക്കുന്നത് നല്ലതാണ്.സ്ഥിരമായി കിവി കഴിക്കുന്നത് അമിതവണ്ണവും ക്യാൻസറിനെയും തടയുന്നു.