ഏലയ്ക്കയുടെ ആരോഗ്യഗുണങ്ങൾ കുറച്ചൊന്നുമല്ല

Cardamom-Podsഏലയ്ക്ക ഭക്ഷണത്തിൽ ഉപയോഗിക്കാനാണ് നമ്മൾ കൂടുതൽ ഉപയോഗിക്കുന്നത്.ആരോഗ്യ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും ഏലയ്ക്ക അൽപ്പം മുന്നിൽ തന്നെയാണ്.എന്നാൽ പലപ്പോഴും ഏലയ്ക്കയുടെ യഥാർത്ഥ ആരോഗ്യഗുണങ്ങൾ നമ്മളറിയാതെ പോകുന്നു.ഏലയ്ക്ക മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാകുന്നത് അതിന്റെ സുഗന്ധം തന്നെയാണ്.അതുകൊണ്ടുതന്നെ പലപ്പോഴും ഇതിന്റെ ഉപയോഗങ്ങൾ നമ്മൾ വിചാരിക്കുന്നതിനും അപ്പുറത്താണ്.ഏലയ്ക്കയുടെ ആരോഗ്യ ഗുണങ്ങളിൽ ചിലത്……

1.ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ
ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഏലയ്ക്ക പരിഹാരമാണ്.ഏലയ്ക്ക തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

2.മോണയുടെ ആരോഗ്യത്തിന്
ദന്തസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഏലയ്ക്ക ഏറ്റവും ഉത്തമമാണ്.മോണയിൽ നിന്നും രക്തം വരുന്നത് തടയാനും ഏലയ്ക്ക ഉപയോഗിക്കുന്നത് നല്ലതാണ്.

3.ദഹനം സുഗമമാക്കുന്നു
ദഹനസംബന്ധമായ പ്രശ്നങ്ങളെ ചെറുക്കാൻ ഏലയ്ക്ക വഹിക്കുന്ന പങ്കു വളരെ വലുതാണ്.ഭക്ഷണത്തിന് ശേഷം ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നത് ദഹനസംബന്ധമായ എല്ലാ പ്രേശ്നങ്ങളെയും ഇല്ലാതാക്കും.

4.കിഡ്നി പ്രവർത്തനം കാര്യക്ഷമമാക്കും
കിഡ്നി പ്രവർത്തനം കാര്യക്ഷമമാക്കാൻ ഏലയ്ക്ക ഉപയോഗിക്കുന്നതിലൂടെ കഴിയും.മൂത്ര തടസം ഇല്ലാതാക്കാനും ഒന്നോ രണ്ടോ ഏലയ്ക്ക സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.

5.കരൾ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാകുന്നു.
കരൾ സംബന്ധമായ എല്ലാവിധ പ്രശ്നങ്ങൾക്കും ഏലയ്ക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.ഇത് മൂത്രത്തിലുള്ള കല്ലിനെയും ഇല്ലാതാകുന്നു.

6.കൊളസ്‌ട്രോൾ കുറയ്ക്കുന്നു.
കൊളസ്‌ട്രോൾ കുറയ്ക്കുന്ന കാര്യത്തിൽ ഏറ്റവും നല്ല ഒരു വസ്തുവാണ് ഏലയ്ക്ക.ഇത് നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ എല്ലാം ഇല്ലാതാകുന്നു.മാത്രമല്ല കൊളസ്‌ട്രോൾ കുറയുന്നതിലൂടെ ഹൃദയാഘാത സാധ്യതയും ഇല്ലാതാകുന്നു.

7.ക്യാൻസർ പ്രതിരോധിക്കുന്നു.
ക്യാൻസർ പ്രധിരോധിക്കുന്നതിന് ഏറ്റവും സഹായപ്രദമാണ് ഏലയ്ക്ക.ഏലയ്ക്ക ആന്റി ഓക്സിഡന്റ് കലവറയാണ് എന്നതാണ് ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നത്.