ബിയറിൽ ഗോഡ് പാടില്ല;ഗോഡ്ഫാദര്‍ ബിയര്‍ നിരോധിയ്ക്കണമെന്ന് ഹർജി

single-img
2 July 2016

5728844877_d6b4fae5df_zഗോഡ്ഫാദര്‍ ബിയര്‍ നിരോധിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. ദൈവത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ‘ഗോഡ്’ എന്ന വാക്ക് ബിയറുമായി ചേര്‍ത്തുപറയുന്നത് എല്ലാ മതവിഭാഗങ്ങളുടെയും വികാരങ്ങള്‍ വ്രണപ്പെടുത്തുമെന്ന് ഹർജിയിൽ പറഞ്ഞിരിയ്ക്കുന്നു. ജന്‍ ചേത്ന മഞ്ച് എന്ന സംഘടന ഡല്‍ഹി ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

‘ഗോഡ്’ എന്ന വാക്കിനും ‘ഫാദര്‍’ എന്ന വാക്കിനും മതപരമായ പ്രാധാന്യമുണ്ട്. ബിയര്‍ നിര്‍മാതാക്കള്‍ മനപൂര്‍വം മതവികാരം വ്രണപ്പെടുത്തുകയാണ്. ഡല്‍ഹി സര്‍ക്കാര്‍ നഗരത്തിലെ അംഗീകൃത ഷോപ്പുകളിലെല്ലാം ഗോഡ്ഫാദര്‍ നിരോധിക്കണമെന്നും ഹരജിക്കാരന്‍  ആവശ്യപ്പെടുന്നു. ഗോഡ്ഫാദര്‍ നിര്‍മാതാക്കള്‍ രണ്ട് ഇംഗ്ളീഷ്, ഹിന്ദി ദേശീയ ദിനപത്രങ്ങളിലൂടെ ജനങ്ങളോട് ക്ഷമാപണം അറിയിക്കണമെന്നും ആവശ്യമുണ്ട്. ഹരജിയില്‍ അടുത്തയാഴ്ച വാദം കേട്ടേക്കും.