ജിഷ വധക്കേസിലെ പ്രതി പിടിയിലായെന്ന് മുഖ്യമന്ത്രിയുടെ സ്ഥിരീകരണം

single-img
16 June 2016

pinarayi-smile

ജിഷ വധക്കേസിലെ പ്രതി പിടിയിലായെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞദിവസംതന്നെ പ്രതിയെ കുറിച്ച് പൂര്‍ണവിവരം ലഭിച്ചിരുന്നു. പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അത്തരമൊരു പ്രതിയെ കണ്ടെത്താന്‍ കഴിയുന്നത് ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും തൊപ്പിയില്‍ വലിയൊരു പൊന്‍തൂവലാണ്- മുഖ്യമന്ത്രി പറഞ്ഞു. പ്രതിയെക്കുറിച്ച് സ്ഥിരീകരണം ഇന്നുതന്നെയുണ്ടാകുമെന്നും പിണറായി പറഞ്ഞു.
അതേസമയം ജിഷ വധക്കേസിന്‍റെ അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്ന് തെളിഞ്ഞതായി മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആദ്യം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിൽ എത്തിച്ചത്. തെളിവുകൾ നശിപ്പിച്ചെന്ന മുൻ ആരോപങ്ങളിൽ കഴമ്പില്ലാതായെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

മികച്ച അന്വേഷണം നടത്തിയ കേരളാ പൊലീസിനെ അഭിനന്ദിക്കുന്നതായും ചെന്നിത്തല അറിയിച്ചു.