മരിച്ചെന്നു കരുതിയ സൈനികന്‍ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വീട്ടിലെത്തി

single-img
16 June 2016
soldier

ധരംവീര്‍ സിങ്

മരിച്ചെന്നു കരുതിയ സൈനികന്‍ ഏഴു വര്‍ഷത്തിനുശേഷം സ്വന്തം കുടുംബത്തില്‍ തിരിച്ചെത്തി. സിനിമയെ വെല്ലുന്ന കഥയാണ് ധരംവീര്‍ സിങ് എന്ന പട്ടാളക്കാരന്റെ ജീവിതത്തില്‍ സംഭവിച്ചത്.ഡെറാഡൂണ്‍ 66 ആര്‍മേഡ് റെജിമെന്റില്‍ സൈനികനായ ധരംവീര്‍ സിംഗിനെ ഏഴു വര്‍ഷം മുമ്പാണ് കാണാതായത്. ഉത്തരാഖണ്ഡിലെ ചക്രത്തയില്‍നിന്നു ഡെറാഡൂണിലേക്കു വാഹനം ഓടിക്കുന്നതിനിടെയുണ്്ടായ അപകടത്തിലാണ് ധരംവീറും മറ്റു രണ്്ടുപേരും അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന സൈനിക വാഹനം ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട മറ്റു രണ്്ടു പേര്‍ സൈനിക കേന്ദ്രത്തില്‍ തിരിച്ചെത്തിയെങ്കിലും ധരംവീര്‍ “അന്തരീക്ഷത്തില്‍ അപ്രത്യക്ഷനായി’.

അധികം വൈകാതെ ധരംവീര്‍ സിങിനൊപ്പമുണ്ടായ മറ്റു രണ്ട് സൈനികര്‍ സൈനിക ക്യാംപില്‍ തിരിച്ചെത്തി. എന്നാല്‍ ധരംവീറിനെ കുറിച്ച് മാത്രം യാതൊരുവിവരവും ഉണ്ടായിരുന്നില്ല.

അന്വേഷണം മാസങ്ങളോളം നീണ്ടെങ്കിലും യാതൊരു വിവരവുമില്ലെന്ന് കണ്ടപ്പോള്‍ ഒടുവില്‍ മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം സൈന്യം ധരം വീര്‍ സിങിനെ മരിച്ചതായി പ്രഖ്യാപിക്കുകയും കുടുംബത്തിന് പെന്‍ഷന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഏഴുവര്‍ഷങ്ങള്‍ക്കുശേഷം ഒരു അര്‍ധരാത്രിയില്‍ വീടിന്റെ കതകില്‍ ആരോ മുട്ടുന്നത് കേട്ട് തുറന്നു നോക്കിയപ്പോഴാണ് തന്റെ മകനെ ധരംവീറിന്റെ പിതാവ് കാണുന്നത്.

ഓര്‍മ നഷ്ടപ്പെട്ട് താന്‍ ഹരിദ്വാറിലുടനീളം ഇത്രയും വര്‍ഷം അലയുകയായിരുന്നുവെന്ന് ധരംവീര്‍ പറയുന്നു. എങ്ങനെയൊക്കെയോ അളുകളുടെ സഹായം കൊണ്ട് ജീവിച്ചു. ഹരിദ്വാറില്‍ വെച്ച് വീണ്ടും ധരംവീര്‍ അപകടത്തില്‍പ്പെട്ടു. ധരംവീറിനെ ഒരു ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തോടെ ഓര്‍മ ശക്തി തിരിച്ചുകിട്ടിയ ധരംവീര്‍ വീട്ടുകാരെയും മറ്റും ഓര്‍ത്തെടുത്തു. ബൈക്ക് യാത്രികന്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. അയാല്‍ നല്‍കിയ 500 രൂപ കൊണ്ട് ദില്ലിയിലെ തന്‍രെ വീട്ടിലെത്തിയെന്നും ധരംവീര്‍ പറയുന്നു.
ഭാര്യയും പ്ലസ് ടൂവിനും പത്തിലും പഠിക്കുന്ന രണ്ടു പെണ്‍മക്കളും അടങ്ങുന്നതാണ് ധരംവീറിന്റെ കുടുംബം. മരിച്ചെന്നു കരുതിയ പിതാവിനെ ജീവനോടെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ധരം വീറിന്റെ കുടുംബം.