കേന്ദ്ര സർക്കാർ ജോലികളിൽ ആര്‍എസ്എസുകാർക്ക് ഉണ്ടായിരുന്ന വിലക്ക് മോദി സർക്കാർ നീക്കുന്നു;അര നൂറ്റാണ്ട് പഴക്കമുള്ള നിയമമാണു സർക്കാർ നീക്കുന്നത്

single-img
10 June 2016

RSS-LETTER-580x395കേന്ദ്ര സർക്കാർ ജോലികളിൽ ആര്‍എസ്എസുകാർക്ക് ഉണ്ടായിരുന്ന വിലക്ക് നീക്കുന്നു.ആര്‍എസ്എസ്, ജമാഅത്ത് ഇസ്ലാമി പ്രവർത്തകർക്ക് കേന്ദ്രസര്‍ക്കാര്‍ ജോലികളിൽ നിയമപരമായി പ്രവേശിക്കാൻ കഴിയില്ലായിരുന്നു.ആ വിലക്കാണു സർക്കാർ നീക്കുന്നത്.

അരനൂറ്റാണ്ട് പഴക്കമുള്ള നിയമമാണ് നീക്കം ചെയ്യുന്നത്. 1966ല്‍ ഏര്‍പ്പെടുത്തിയ നിയമമാണ് കേന്ദ്രം റദ്ദാക്കാന്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കണമെങ്കില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനോ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനോ അല്ലെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം സമര്‍പിക്കണമെന്നായിരുന്നു നിയമം. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമാണ് 1966ല്‍ ആദ്യമായി നിയമം പാസാക്കിയത്.

ആര്‍എസ്എസ് സാംസ്‌കാരിക സംഘടനയാണെന്നും യുക്തിരഹിതമായ നിയമമാണ് ഇതെന്നും ചൂണ്ടിക്കാട്ടിയാണ് നിയമം റദ്ദാക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്. ആഭ്യന്തര മന്ത്രാലയവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.