ഗുജറാത്തിലെ ക്ഷേത്ര വിഗ്രഹം ആർ.എസ്.എസ് യൂണിഫോമിൽ;പ്രതിഷേധവുമായി ഭക്തർ

single-img
9 June 2016

RSS-uniformLordSwaninarayanRSSuniformഗുജറാത്തില്‍ സ്വാമിനാരായണിന്റെ വിഗ്രഹത്തില്‍ ആര്‍.എസ്.എസ് യൂണിഫോം ധരിപ്പിച്ചത് വിവാദമാകുന്നു. കാക്കി നിക്കറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും കറുത്ത ഷൂവും അണിഞ്ഞിരിക്കുന്ന ഭഗവാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തായത്.

ആർ.എസ്.എസ് ക്യാമ്പ് നടന്നതിനു പിന്നാലെയാണു വിഗ്രഹത്തിനു കാക്കി യൂണിഫോം അണിയിച്ചിരിയ്ക്കുന്നത്.സ്വാമിനാരായൻ സ്കൂലിനോട് അനുബന്ധിച്ചുള്ള ക്ഷേത്രവിഗ്രഹമാണു യൂണിഫോം അണിയിച്ചിട്ടുള്ളത്.ഗ്രഹത്തിന്റെ കൈയില്‍ ദേശീയ പതാകയും പിടിപ്പിച്ചിട്ടുണ്ട്. അതേ സമയം ഒരു വിശ്വാസി സമര്‍പ്പിച്ചതാണ് വസ്ത്രം എന്നാണ് ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കുന്നത്.