മോദിയുടെ മോദിയുടെ പ്രസംഗത്തിനെതിരെ ശിവസേന;വിദേശ രാജ്യങ്ങളില്‍ പോയി ഇന്ത്യയെ നാണം കെടുത്തുന്നത് അവസാനിപ്പിയ്ക്കണം

single-img
9 June 2016

pm-modi-nepal-parliament-address-360

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശവുമായി എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന വീണ്ടും രംഗത്ത്. വിദേശ രാജ്യങ്ങളില്‍ പോയി ഇന്ത്യയിലെ അഴിമതിയെ കുറിച്ച് പ്രസ്താവന നടത്തി രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് ശിവസേന ആവശ്യപ്പെട്ടു.ശിവസേന മുഖപത്രമായ സാംമ്‌നയിലെ മുഖപ്രസംഗത്തിലാണ് മോദിക്കെതിരെ ശിവസേനയുടെ രൂക്ഷ വിമര്‍ശനം. രാജ്യത്ത് അഴിമതി കൊടികുത്തി വാഴുകയാണെന്ന മോദിയുടെ പ്രസ്താവനയാണ് ശിവസേനയെ പ്രകോപിപ്പിച്ചത്. മോദി ദോഹയില്‍ വച്ചു നടത്തിയ പ്രസംഗത്തിലായിരുന്നു ഇന്ത്യയെ പ്രതിരോധത്തിലാക്കുന്ന വിവാദ പ്രസ്താവന.

ബിജെപി അധികാരത്തില്‍ വന്നിട്ട് രണ്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്ത് അഴിമതി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദി ആരാണെന്നും മുഖപ്രസംഗം ചോദിക്കുന്നു.ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ അഴിമതിയും ഗാന്ധി കുടുംബത്തോട് ചേര്‍ക്കാനാവുമോ എന്നും ശിവസേന പരിഹസിച്ചു.

പ്രതിപക്ഷത്തെ പരിഹസിക്കുന്നത് സ്വന്തം രാജ്യത്തു നിന്നാകാമെന്നും ഗാന്ധി കുടുംബത്തിനെതിരെ ആരോപണം അഴിച്ചു വിടാന്‍ ഒരാള്‍ യൂറോപ്പിലോ, അമേരിക്കയിലോ പോകേണ്ടതില്ലെന്നും ശിവസേന മോദിയെ പരാമര്‍ശിച്ചു കൊണ്ട് ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ ഗാന്ധിക്കും റോബര്‍ട്ട് വദ്രക്കുമെതിരെ അഴിമതി ആരോപിക്കുന്നത് മതിയെന്നും തെറ്റുകാരാണെങ്കില്‍ ഇരുവര്‍ക്കുമെതിരെ നടപടി എടുക്കുകയാണ് വേണ്ടതെന്നും ശിവസേന പറയുന്നു.