ഹിലരി യു.എസ് പ്രസിഡന്‍റ് സ്ഥാനാർഥിത്വം ഉറപ്പിച്ചു

single-img
7 June 2016

ABC News, New Hampshire Democratic Party, And The Union-Leader Sponsor The Democratic Presidential Primary Debateയു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിത്വം ഹിലരി ക്ലിന്‍റന്‍ ഉറപ്പിച്ചതായി റിപ്പോർട്ട്. നാമനിര്‍ദേശത്തിന് വേണ്ട മാന്ത്രിക സംഖ്യയായ 2383 ഹിലരി പിന്നിട്ടതായി വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.ചരിത്ര നിമിഷത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്ത അസോസിയേറ്റഡ് പ്രസ് വാര്‍ത്തയോട് പ്രതികരിച്ച ഹിലരി ക്ലിന്റന്‍ ഇനിയും ഏറെ മുന്നേറാനുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ന്യൂജഴ്സിയിലെ ഇന്നത്തെ പ്രൈമറികൾ പൂര്‍ത്തിയാകുന്നതോടെ ഹിലരി നാമനിര്‍ദേശം ഉറപ്പിക്കുമെന്നാണ് സൂചന. കൂടാതെ കാലിഫോര്‍ണിയ, മൊണ്‍ടാന, ന്യൂ മെക്സികോ, നോര്‍ത് ഡക്കോട്ട, സൗത് ഡക്കോട്ട എന്നിവിടങ്ങളിലും ഇന്ന് തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ജൂൺ അഞ്ചിന് കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോ റികോയില്‍ നടന്ന പ്രൈമറിയിൽ 30 പ്രതിനിധികളുടെ പിന്തുണ ഹിലരി നേടിയിരുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടി നാമനിര്‍ദേശം ചെയ്യുന്നതോടെ ചരിത്രത്തിലാദ്യമായി യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന വനിതയാകും ഹിലരി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ ഡ്രംപ് തന്നെ ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.