വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകന് സസ്‌പെന്‍ഷന്‍

single-img
7 June 2016

29-krishna-kumar-teacher

വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകന് സസ്‌പെന്‍ഷന്‍. സ്‌കൂള്‍ മാനേജര്‍ ആര്‍.ബാലകൃഷ്ണപിള്ളയാണ് സസ്‌പെന്‍ഡ് ചെയ്തത്. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് ആരോപിച്ചാണ് നടപടി.

ബിഎഡ് യുജിസി അംഗീകാരമുള്ളതാണെന്നും മാനേജ്‌മെന്റിന്റെ ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും അധ്യാപകന്‍ പറഞ്ഞു. രണ്ട് തവണ മെമോ നല്‍കിയതിന് ശേഷം സ്‌കൂള്‍ തുറന്ന് രണ്ടാം ദിവസം കൃഷ്ണകുമാറിനെ സസ്‌പെന്റ് ചെയ്തത്.

ബാലകൃഷ്ണപിള്ള മാനേജരായ രാമവിലാസം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ കൃഷ്ണകുമാറിനാണ് 2011 സെപ്റ്റംബർ 27 ന് ഗുരുതരമായി പരുക്കേറ്റത്. വാളകം എംഎൽഎ ജംക്‌ഷനിൽ രാത്രി വൈകിയായിരുന്നു സംഭവം.