എയര്‍ കേരളയ്ക്കു വീണ്ടും ചിറക് മുളയ്ക്കുന്നു;20 വിമാനങ്ങള്‍ സ്വന്തമായി ഉള്ളവര്‍ക്ക് അന്താരാഷ്ട്ര സര്‍വീസിന് കേന്ദ്രം അനുമതി നല്‍കിയേക്കും.

single-img
3 June 2016

Air-Kerala

 

നിബന്ധനകളില്‍ കുരുങ്ങി എയര്‍ കേരള അനി ശ്ചിതത്വത്തിലായ സാഹചര്യത്തിനിടെ പുതിയ വ്യോമയാന നയം വരുന്നതായി റിപ്പോര്‍ട്ട്.ആഭ്യന്തര മേഖലയ്ക്കു ശക്തിപകരുക എന്ന ലക്ഷ്യത്തോടെയാണ് നയം മാറ്റം. അന്താരാഷ്ട്ര സര്‍വീസ് നടത്താന്‍ ആഭ്യന്തര സര്‍വീസ് നടത്തിയുള്ള പരിചയം വേണമെന്ന നിബന്ധന ഒഴിവാക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. 20 വിമാനങ്ങള്‍ സ്വന്തമായി ഉള്ളവര്‍ക്ക് അന്താരാഷ്ട്ര സര്‍വീസിന് അനുമതി നല്‍കിയേക്കും. അങ്ങനെ വന്നാല്‍ എയര്‍ കേരളയ്ക്കും തുടക്കം കുറിക്കാ നാകും.

ആഭ്യന്തര സര്‍വീസ് നടത്തി പരിചയമുള്ള വര്‍ക്കു മാത്രമേ അന്താരാഷ്ട്ര സര്‍വീസ് അനുവദിക്കൂ എന്ന നയമാണ് നിലവില്‍ എയര്‍ കേരളയ്ക്കു തടസം. ആഭ്യന്തര സര്‍വീസ് മാത്രമായി തുടങ്ങിയാല്‍ എയര്‍ കേരളയ്ക്കു ലാഭകരമായി മുന്നോട്ടു പോകാനും കഴിയില്ല.

അനാവശ്യമായി നിരക്ക് കൂട്ടി പ്രവാസി മലയാളികളിലെ വിമാനക്കമ്പനികള്‍ കൊള്ളയടിക്കുന്നതിനു തടയിടുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വിമാന സര്‍വീസ് എന്ന ആശയം സജീവമായത്. ലക്ഷക്കണക്കിനു മലയാളികള്‍ ജോലിക്കും മറ്റുമായി ഇന്ത്യയ്ക്കു പുറത്തുള്ളതിനാല്‍ അന്തരാഷ്ട്ര സര്‍വീസിനു നല്ല പ്രതികര ണമുണ്ടാകുമെന്നാണ് പ്രതീക്ഷ.