ഇത് പി.സി സ്‌റ്റൈല്‍;സ്പീക്കര്‍ തെരഞ്ഞെടുപ്പിൽ ആർക്കും വോട്ട് ചെയ്യാതെ ബാലറ്റ് പേപ്പര്‍ വാങ്ങി നാലായി മടക്കി ബോക്‌സില്‍ ഇട്ടു പിസി ജോർജ്ജ്

single-img
3 June 2016

13384891_554447541430619_1010598452_n

സഗൗരവം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത പി.സി ജോര്‍ജ് സ്പീക്കര്‍ തെരഞ്ഞെടുപ്പിലും വ്യത്യസ്തനായി. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെയാണ് ജോര്‍ജ് രണ്ടു മുന്നണിയോടും സമദൂരം പാലിച്ചത്. വോട്ട് ചെയ്യാന്‍ നല്‍കിയ ബാലറ്റ് പേപ്പര്‍ വാങ്ങി നാലായി മടക്കി ബോക്‌സില്‍ നിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നും സംഭവിക്കാത്ത പോലെ ഇരിപ്പിടത്തിലേക്കു പോയിരുന്നു
സ്ഥാനാര്‍ത്ഥിയുടെ പേരിനു നേരെ പേനകൊണ്ട് ഗുണനചിഹ്നം നല്‍കിയാണ് അംഗങ്ങള്‍ വോട്ടുരേഖപ്പെടുത്തേണ്ടത്. ബാലറ്റില്‍ യു.ഡി.എഫിലെ പി.വി സജീന്ദ്രന്റെയും എല്‍.ഡി.എഫിലെ പി.ശ്രീരാമകൃഷ്ണന്റെയും പേരാണ് ക്രമപ്രകാരം നല്‍കിയിരിക്കുന്നത്.ബിജെപി അംഗം ഒ.രാജഗോപാൽ ഇടതുമുന്നണിയ്ക്കാണു വോട്ട് നൽകിയത്