വിവാദ ആയുധ ഇടപാടുകാരനുമായി വ്യോമയാന മന്ത്രിയുടെ സഹായിക്ക് ബന്ധം;ഇരുവരും തമ്മിൽ ഒരുവർഷത്തിനിടെ 355 ഫോൺ വിളികൾ

single-img
2 June 2016

gajapathi-raju-sanjay-bhandari_650x400_61464788214-1
വിവാദ വ്യവസായിയുമായി വ്യോമയാന മന്ത്രിയുടെ സഹായിക്കും ബന്ധമുണ്ടെന്ന് റിപ്പോർട്ട്. വിവാദ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുമായി കേന്ദ്ര വ്യോമയാന മന്ത്രി ഗജപതി രാജുവിന്‍റെ സഹായി അപ്പാ റാവു നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നെന്ന് റിപ്പോർട്ട്.കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാധ്‌രയ്ക്കുവേണ്ടി ബെനാമി പേരിൽ ലണ്ടനിൽ വീടുവാങ്ങിയെന്ന ആരോപണവും ഭണ്ഡാരിക്കുനേരെ ഉയർന്നിരുന്നു.

ഭണ്ഡാരിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്നാണ് ഫോൺ കോളുകളുടെ വിവരങ്ങൾ ലഭിച്ചത്. എന്നാൽ നൂറിലധികം ഫോൺകോളുകൾ നടത്തിയിട്ടുണ്ടെന്ന ആരോപണം അപ്പാ റാവു നിഷേധിച്ചു. എന്നാൽ എത്ര തവണ വിളിച്ചു എന്നത് കൃത്യമായി പറയാനാകില്ലെന്നും അപ്പാ റാവു പറഞ്ഞു.മന്ത്രിയുടെ ഒാഫീസിലെത്തി ഭണ്ഡാരി ഒന്നിലധികം തവണ വ്യോമയാന മന്ത്രി ഗജപതി രാജുവുമായി കൂടിക്കാഴ്ച നടത്തിയതായും അപ്പാ റാവു പറഞ്ഞു. അപ്പാ റാവുവുമായി ഭണ്ഡാരിക്ക് ബന്ധമുണ്ടെങ്കിൽ അത് വ്യക്തിപരമാണെന്നാണ് ബിജെപി നിലപാട്.