വിഎസിനു സർക്കാരിൽ നൽകേണ്ട പദവി മന്ത്രിസഭ തീരുമാനിച്ചില്ല; തീരുമാനം ഇടതുമുന്നണിക്ക് വിട്ടു

single-img
1 June 2016

V-S-Achuthanandan_0വിഎസ് അച്യുതാനന്ദന് സര്‍ക്കാറില്‍ നല്‍കേണ്ട പദവിയുടെ കാര്യത്തില്‍ മന്ത്രി സഭ തീരുമാനം എടുത്തില്ല. തീരുമാനം ഇടതുമുന്നണിക്ക് വിട്ടു. ഇടതുമുന്നണി തീരുമാനം എടുക്കട്ടേ എന്നാണ് മന്ത്രി സഭ തീരുമാനിച്ചത്.

 

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ വിഎസ്സിന് കാബിനറ്റ് റാങ്കോടെ അനുയോജ്യമായ പദവി നല്‍കാന്‍ സിപിഎം പോളിറ്റ് ബ്യൂറോയില്‍ ധാരണയായിരുന്നു. നിയമവശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും ഈ തീരുമാനമെടുക്കുക എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തേ അറിയിച്ചിരുന്നു.

 

രണ്ട് അധികാര കേന്ദ്രങ്ങള്‍ രൂപപ്പെടാത്ത രീതിയില്‍, എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് താഴെയോ മുകളിലോ അല്ലാത്ത പദവി വിഎസിന് നല്‍കാനായിരുന്നു ആലോചന. ഇപ്പോള്‍ കന്റോണ്‍മെന്റ് ഹൗസില്‍ തുടരുന്ന വിഎസ് ക്യാബിനെറ്റ് റാങ്കോടെയുള്ള പദവി പ്രതിക്ഷിച്ച് ഇതുവരെ വാടകവീട്ടിലേക്ക് മാറിയിട്ടില്ല.