തുർക്കി പ്രസിഡന്‍റിനെ വിമർശിച്ച് സാമൂഹ്യമാധ്യമത്തിൽ കവിത;തുര്‍ക്കി മുന്‍ സൗന്ദര്യറാണിക്ക് ഒരു വര്‍ഷത്തെ തടവ് ശിക്ഷ

single-img
1 June 2016

ADL & Cengiz Abazoglu - Runway - MBFWI S/S 2014 Presented By American Express

 

തുർക്കി പ്രസിഡന്‍റിനെ വിമർശിച്ച് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിട്ടതിന് മുൻ മിസ് തുർക്കിയും മോഡലുമായ മെർവ് ബ്യുക് സാരക്ക് ഇസ്താംബൂൾ കോടതി 14 മാസം തടവുശിക്ഷ വിധിച്ചു. 2006 ലെ മിസ് തുര്‍ക്കി ആയിരുന്നു യുബുക് സറാക്ക്. പ്രസിഡന്റ് തയ്യിപ് എര്‍ദോഗനെ അപമാനിക്കുന്ന തരത്തിലുള്ള കവിത നവമാധ്യമത്തില്‍ പോസ്റ്റു ചെയ്തുവെന്ന കുറ്റത്തിനാണ് കോടതി ശിക്ഷിച്ചത്.

 

ആരോപണം യുബുക് സറാക്ക് നിഷേധിച്ചു. പ്രസിഡന്റിനെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കവിത ഇഷ്ടപ്പെട്ടതുകൊണ്ട് ഷെയര്‍ ചെയ്യുക മാത്രമാണ് ചെയ്തതെന്നും യുബുക് പറഞ്ഞു.

 

2014 ഓഗസ്റ്റില്‍ എര്‍ദോഗന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 2006ലാണ് മെര്‍വ് ബുയുക്‌സര്‍ക് മിസ് തുര്‍ക്കി പട്ടം ചൂടിയത്. എര്‍ദോഗന്‍ പ്രസിഡന്റ് പദത്തിലെത്തിയശേഷം 2000ല്‍ അധികംപേരെ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.