പാചകവാതകത്തിന്റേയും പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി;അര ശതമാനം വർദ്ധിപ്പിച്ച സേവന നികുതിയും ഇന്നു മുതൽ

പാചകവാതകത്തിന്റേയും പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി.ഗാര്‍ഹിക ആവശ്യത്തിനുള്ള സബ്സിഡിയുള്ള സിലിണ്ടറിന് 23 രൂപയാണ് വര്‍ധിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 38 രൂപ കൂട്ടി.സബ്‌സിഡിയുള്ള സിലിണ്ടറിന്റെ വില ഇതോടെ 569.50 രൂപയായി. വാണിജ്യ സിലിണ്ടറിന്റെ വില 1057.50 രൂപയായി ഉയര്‍ന്നു. മെയ്മാസം ആദ്യവാരം സബ്സിഡി ഇല്ലാത്ത പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നു.
പെട്രോൾ ഡീസൽ വില കൂട്ടിയതിനു പിന്നാലെയാണു പാചക വാതക വിലയും കുത്തനേ കൂട്ടിയത്.പെട്രോളിന് 2 രൂപ 58 പൈസയും ഡീസലിന് 2 രൂപ 26 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.ഒരു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് ഇന്ധനവില വര്‍ധിക്കുന്നത്. മെയ് പതിനേഴിനും ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു
കേന്ദ്ര സർക്കാരിന്റെ കൃഷി കല്ല്യാൺ സെസും ഇന്നു മുതലാണു നിലവിൽ വരുന്നത്.പുതിയ സെസുകൂടി ചേരുന്നതോടെ സേവന നികുതി 15 ശതമാനത്തിലെത്തും. നികുതി വിധേയമായ സേവനങ്ങള്‍ക്കെല്ലാം പുതിയ സെസ് ബാധകമാണ്.അതോടെ സേവന നികുതിയിന്മേല്‍ സ്വച്ഛ്ഭാരത് സെസിനുപുറമെ കൃഷികല്യാണ്‍ സെസുകൂടി നിലവില്‍വരും. കൃഷി കല്ല്യാൺ സെസിലൂടെ ജനങ്ങളിൽ നിന്ന് 5000 കോടി പിരിയ്ക്കാനാ
ണു കേന്ദ്ര സർക്കാരിന്റെ പദ്ധതി.ഇതോടെ യാത്ര, ടെലിഫോണ്‍, ഹോട്ടല്‍ ഭക്ഷണം എന്നുവേണ്ട എല്ലാ സേവനങ്ങള്‍ക്കും അധികനികുതി നല്‍കേണ്ടിവരും.