സച്ചിന്‍ പിണറായി വിജയനുമായി കൂടിക്കാഴച നടത്തി;ലഹരിക്കെതിരെ സച്ചിന്‍ കേരളത്തിന്റെ ബ്രാന്റ് അംബാസിഡര്‍

single-img
1 June 2016

Pinarayi_sachin_2_1140x490

 
സച്ചിന്‍ ടെണ്ടുല്‍ക്കറും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 11 മണിക്കാണ് സച്ചിന്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയത്. ചലച്ചിത്രതാരങ്ങളായ നാഗാര്‍ജ്ജുന, ചിരഞ്ജീവി എന്നിവരും, സച്ചിന്‍റെ ഭാര്യ അഞ്ജലി എന്നിവര്‍ സച്ചിനോടൊപ്പം ഉണ്ടായിരുന്നു.പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴചക്കിടെയാണ് ലഹരിക്കെതിരെ ബ്രാന്റ് അംബാസിഡറാകാനുള്ള ക്ഷണം സച്ചിന്‍ സ്വീകരിച്ചതായി അറിയിച്ചത്. കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തിനായി എല്ലാ വിധ സഹകരണങ്ങളും സച്ചിന്‍ വാഗ്ദാനം ചെയ്തു. കേരളത്തില്‍ ഇതിനായി ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുമെന്നും സച്ചിന്‍ അറിയിച്ചു.

 

ചിരഞ്ജീവിയെയും നാഗാര്‍ജുനയെയും കൂടാതെ സിനിമാ നിര്‍മാതാവ് അല്ലു അരവിന്ദ്, വ്യവസായി നിഗമാനന്ദ പ്രസാദ് എന്നിവര്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിക്ഷേപ പങ്കാളികളാകാന്‍ സാധ്യതയുണ്ട്. പി.വി.പി വെഞ്ച്വേഴ്‌സ് സാമ്പത്തിക ബാധ്യതമൂലം ഒഴിഞ്ഞതിനത്തെുടര്‍ന്ന് 2015 സീസണില്‍ 40 ശതമാനം ഓഹരിയുള്ള സചിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ഉടമ. സീസണ്‍ അവസാനിച്ചശേഷം ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രസാദ് ഗ്രൂപ് 80 ശതമാനം ഓഹരികളും സ്വന്തമാക്കി. ഇപ്പോള്‍ 20 ശതമാനം ഓഹരികളാണ് സചിനുള്ളത്.