രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.

single-img
1 June 2016

rahul-and-sonia

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാഹുലിനെ അധ്യക്ഷനായി തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ ചേരുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കോണ്‍ഗ്രസിന് യുവ നേതൃത്വം വരുന്നുവെന്നാണ് സൂചനകള്‍. സച്ചിന്‍ പൈലറ്റ്, രണ്‍ദീപ് സിംഗ്, സുര്‍ജേവാല, അജയ് മാക്കന്‍ എന്നിവര്‍ രാഹുലിനപ്പം നേതൃനിരയിലേക്ക് വരും. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കും.

നിലവില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ പദവി രാഹുല്‍ വഹിക്കുന്നുണ്ടെങ്കിലും ഇങ്ങനെ ഇരട്ട അധികാര കേന്ദ്രങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് നേതൃത്വത്തിലെ ചിലരുടെ നിലപാട്.