പിണറായി-മോദി കൂടിക്കാഴ്ച ഇന്ന്

single-img
28 May 2016

 

pinarayi-smileമുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിയിലേക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സൗഹൃദ സന്ദര്‍ശനമാണ് ഉദ്ദേശിക്കുന്നത്.

വൈകീട്ട് നാലു മണിക്ക് റെയ്സ്കോഴ്സ് റോഡിലെ വസതിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത്. രാവിലെ പത്തരക്ക് വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രിക്ക് 11 മണിക്ക് കേരളഹൗസില്‍ ഒൗപചാരികവരവേല്‍പ്പ് നല്‍കും. വൈകീട്ട് ആറുമണിക്കാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തുന്നത്. രണ്ട് ദിവസത്തെ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിലും പിണറായി പങ്കെടുക്കും.

മുഖ്യമന്ത്രിയായതിനു ശേഷം പിണറായിയുടെ ആദ്യ സന്ദര്‍ശനമാണിത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും മുഖ്യമന്ത്രിയെ അനുഗമിക്കും. ഡല്‍ഹിയിലെ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിലും പങ്കെടുക്കുമെന്നാണ് അറിയുന്നത്.