വെടിയേറ്റ് രക്തം വാര്‍ന്നൊഴുകിയിട്ടും ഭീകരർക്ക് മുന്നിൽ തളർന്നില്ല;ജീവന്‍ നഷ്‌ടമാകുന്നതിന്‌ മുമ്പ്‌ സൈനികന്‍ വധിച്ചത്‌ നാല്‌ ഭീകരരെ

single-img
28 May 2016

Army-soldier

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ഷംസാബാരിയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ജവാൻ കൊല്ലപ്പെട്ടു. ഹവിൽദാർ ഹങ്പാൻ ദാദ മരണത്തിന് കീഴടങ്ങിയത് നാല് ഭീകരരെ വധിച്ച ശേഷമാണ്. പാക്ക് അധീന കശ്‌മീരിൽ നിന്ന് ഉത്തര കശ്‌മീരിലേക്ക് നുഴഞ്ഞുകയറിയ ഭീകരരുമായുള്ള ഏറ്റുമുട്ടിലിനിടെയാണ് 36കാരനായ ഹങ്പാൻ ദാദയ്ക്ക് ജീവൻ നഷ്ടപ്പെട്ടത്. അരുണാചൽപ്രദേശിലെ ബൊദൂരിയ സ്വദേശിയാണ്. 13,000 അടി ഉയരമുള്ള ഷംശബരി റേഞ്ചിലാണ് ശക്തമായ ഏറ്റമുട്ടൽ നടന്നത്.

കഴിഞ്ഞ വര്‍ഷമാണ്‌ ഹൈറേഞ്ച്‌ ഏരിയയില്‍ ഹല്‍വീന്ദര്‍ ഹങ്‌പാന്‍ ദാദയ്‌ക്ക് നിയമനം ലഭിച്ചത്‌. 1997ലി അസം റജിമെന്റിലാണ്‌ സൈനികവൃത്തി ആരംഭിച്ചത്‌. അരുണാചല്‍ പ്രദേശിന്‌ അടുത്തുള്ള ബോദുരിയാ ഗ്രാമത്തിലാണ്‌ ദാദയുടെ ജനനം. ടീം അംഗങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനായാണ്‌ ദാദ സ്വന്തം ജീവന്‍ വെടിഞ്ഞത്‌