അധികാരത്തിലേറിയ ദിവസം തന്നെ അഞ്ച്‌ ജനപ്രിയ പദ്ധതികള്‍ നടപ്പാക്കി ജയലളിത സർക്കാർ;വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യ പ്രഭാതഭക്ഷണം,വീട്ടാവശ്യങ്ങൾക്ക് സൗജന്യ വൈദ്യുതി,പെൺകുട്ടികൾക്ക് സ്വർണ്ണം സൗജന്യം

single-img
24 May 2016

jayalalitha
അധികാരത്തിേലറിയ ദിവസം തന്നെ ജനങ്ങളെ കൈയ്യിലെടുത്ത് ജയലളിത സർക്കാർ.അധികാരമേറ്റതിനു പിന്നാലെ 500 ബാറുകൾ ജയലളിത പൂട്ടി.കൂടാതെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടാസ്‌മാക്കിന്റെ പ്രവര്‍ത്തന സമയം രണ്ട്‌ മണിക്കുര്‍ കുറയ്ക്കുകയും ചെയ്തു.

സര്‍ക്കാര്‍ സ്‌കുളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രഭാതഭക്ഷണം നല്‍കുക, വീട്ടാവശ്യങ്ങള്‍ക്ക്‌ 100 യുണിറ്റ്‌, കൈത്തറി മേഖലക്ക്‌ 750 യുണിറ്റ്‌ വൈദ്യുതി എന്നിവ സൗജന്യമായി നല്‍കുക, ചെറുകിട കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക തുടങ്ങി ജനപ്രീയ പദ്ധതികളും സർക്കാർ നടപ്പിലാക്കി.വീട്ടാവശ്യങ്ങള്‍ക്കായുള്ള 100 യുണിറ്റ്‌ വൈദ്യുതി തിങ്കളാഴ്‌ച മുതല്‍ സൗജന്യമായി നല്‍കി തുടങ്ങി.

തങ്കത്താലി എന്ന പദ്ധിയിലുടെ പെണ്‍ക്കുട്ടികള്‍ക്ക്‌ ഒരു പവന്‍ സൗജന്യമായി നല്‍കുക തുടങ്ങിയ പദ്ധതിക്കും ജയലളിത തുടക്കമിട്ടു.

നേരത്തെ മദ്രാസ് സര്‍വ്വകലാശാലയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണ്ണര്‍ കെ.റോസയ്യ ജയലളിതയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്‌നാടിന്റെ പതിനെട്ടാം മന്ത്രിസഭയില്‍ 28 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.