മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാന്‍ ശ്രമം; എഇഒയെ നാട്ടുകാര്‍ തടഞ്ഞു

single-img
23 May 2016

malaparambu_04122014

 

മലാപ്പറമ്പ് എയുപി സ്കൂള്‍ പൂട്ടാനുള്ള നീക്കത്തിനെതിരായ സ്കൂള്‍ സംരക്ഷണ സമിതിയുടെ സമരം അക്രമാസക്തമായി. സ്കൂള്‍ രേഖകള്‍ തിരിച്ചെടുക്കാനായി എത്തുന്ന എഇഒയെ സ്കൂള്‍ സംരക്ഷണ സമിതിയും നാട്ടുകാരും ഉപരോധിച്ചതോടെ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സ്കൂള്‍ പൂട്ടാനുള്ള നടപടികളിലേക്ക് നീങ്ങുകയാണെന്ന് സ്കൂള്‍ അധികൃതര്‍ അധ്യാപകരെ അറിയിച്ചതോടെയാണ് സമിതി പ്രവര്‍ത്തകര്‍ സമരം ശക്തമാക്കിയത്.

 

 

സകൂള്‍ രേഖകള്‍ തിരിച്ചെടുക്കാനായി എത്തുന്ന എ.ഇ.ഒയെ തടയാന്‍ സമരസമിതി പ്രവര്‍ത്തകര്‍ സ്‌കൂള്‍ ഉപരോധിച്ചതോടെ സമരം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. ഇവരെ പ്രതിരോധിക്കാന്‍ പോലീസ് ശ്രമിച്ചതോടെ ഉന്തും തള്ളുമായി. പോലീസ് സംരക്ഷണത്തോടെ സകൂളില്‍ പ്രവേശിക്കാന്‍ എ.ഇഒ ശ്രമിച്ചാല്‍ തടയാനാണ് സമരസമിതിയുടെ നീക്കം.