10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങൾക്ക് കേരളത്തിലും നിയന്ത്രണം;പത്തുവര്‍ഷം പഴക്കമുളള 2000 സിസിക്ക് മുകളിലുളള ഡീസല്‍ എന്‍ജിനുകള്‍ ഒരു മാസത്തിനുള്ളില്‍ മാറ്റാന്‍ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്.

single-img
23 May 2016

ngt-ban-ap-L

 

 

10 വര്‍ഷം പഴക്കമുള്ള 2000 സിസിക്ക് മേലുള്ള ഡീസല്‍ എഞ്ചിനുകള്‍ ഒരുമാസത്തിനുള്ളില്‍ മാറ്റണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. കൊച്ചിയിലെ ബഞ്ചിന്റെതാണ് താല്‍ക്കാലിക ഉത്തരവ്. ഒരുമാസത്തിനുള്ളില്‍ ഡീസല്‍ എഞ്ചിന്‍ മാറ്റിയില്ലെങ്കില്‍ വാഹനം കണ്ടുകെട്ടുകയും 10,000 രൂപ പിഴ ചുമത്തുമെന്നും ഉത്തരവ് പറയുന്നു.

 

ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരു മാസത്തെ സമയവും സര്‍ക്യൂട്ട് ബെഞ്ച് അനുവദിച്ചിട്ടുണ്ട്.കൊച്ചിയിലെ ലോയേഴ്‌സ് എന്‍വയോണ്‍മെന്റല്‍ അവയെര്‍നെസ് ഫോറം നല്‍കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണലിന്റെ ആദ്യ സര്‍ക്യൂട്ട് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് പുറത്തിറങ്ങിയത്.

 
നേരത്തെ അന്തരീക്ഷമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലും ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.