തായ്‌ലന്‍ഡില്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന് തീപിടിച്ച് 18 പെണ്‍കുട്ടികള്‍ മരിച്ചു

single-img
23 May 2016

 

c349475bd983df6b71b290dd37cb00456c426367

 

തായ്ലന്‍ഡില്‍ പെണ്‍കുട്ടികളുടെ സ്കൂള്‍ ഹോസ്റ്റലിന് തീപിടിച്ച് 18 കുട്ടികള്‍ വെന്തുമരിച്ചു. പന്ത്രണ്ടിലേറെ കുട്ടികളെ കാണാതായിട്ടുണ്ട്. ഉത്തര തായ്ലന്‍ഡിലെ ചിയാങ്റായ് മേഖലയിലെ സ്കൂള്‍ ഹോസ്റ്റലില്‍ ഞായറാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്

 

 

പ്രാദേശിക സ്ഥാപനത്തിന്റെ കീഴിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചിരുന്നത്. അഞ്ച് മുതല്‍ 13 വയസു വരെയുള്ള കുട്ടികളാണ് ഇവിടെ താമസിച്ചിരുന്നത്. തീപിടുത്തമുണ്ടായ സമയത്ത് ഹോസ്റ്റലിനുള്ളില്‍ 38 കുട്ടികളുണ്ടായിരുന്നു. മുറികള്‍ക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളാണ് മരിച്ചത്.20 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. പൊള്ളലേറ്റ് മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. മൃതദേഹങ്ങളെല്ലാം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് കേണല്‍ പ്രയാദ് സിംഗ്‌സിന്‍ അറിയിച്ചു. നിരവധി കുട്ടികള്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.