തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്ന് വോട്ടെടുപ്പ്.

single-img
16 May 2016

jayalalitha-karunanidhi.jpg.image.784.410

തമിഴ്നാടും പുതുച്ചേരിയും ഇന്ന് വിധിയെഴുതുന്നു.തമിഴ്നാട്ടിൽ 233ഉം പുതുച്ചേരിയിൽ 30ഉം മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വോട്ടുപിടിക്കാന്‍ വ്യാപകമായി പണം വിതരണം ചെയ്തെന്ന് കണ്ടത്തെിയ സാഹചര്യത്തില്‍ തമിഴ്നാട്ടിലെ അരവാകുറിച്ചി മണ്ഡലത്തിലെ വോട്ടെടുപ്പ് ഈ മാസം 23ലേക്ക് മാറ്റി.പ്രമുഖനേതാക്കളും സിനിമാതാരങ്ങളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.മുഖ്യമന്ത്രി ജെ.ജയലളിത, ഡിഎംകെ നേതാവ് എം.കരുണാനിധി, എം.കെ.സ്റ്റാലിൻ, ക്യാപ്റ്റൻ വിജയകാന്ത്, ചലച്ചിത്ര താരങ്ങളായ രജനീകാന്ത്, കമലഹാസൻ, അജിത് തുടങ്ങിയവർ രാവിലെ തന്നെ തങ്ങളുടെ സമ്മതിദാന അവകാശം നിർവഹിച്ചു.

ആദ്യത്തെ മൂന്നു മണിക്കൂറില്‍ തമിഴ്‌നാട്ടില്‍ 18% പോളിംഗ് രേഖപ്പെടുത്തി. 9% ആണ് പുതുച്ചേരിയിലെ പോളിംഗ്.

തമിഴ്നാട്ടില്‍ 5. 79 കോടി വോട്ടര്‍മാരാണുള്ളത്. പുരുഷന്മാര്‍ 2.88 കോടി, സ്ത്രീകള്‍ 2.91 കോടി, ഭിന്നലിംഗത്തില്‍പെട്ടവര്‍ 4383. ആകെ 3776 സ്ഥാനാര്‍ഥികൾ‍. വനിതകള്‍ 320.

പുതുച്ചേരിയില്‍ മാഹിയുള്‍പ്പെടെ 30 മണ്ഡലങ്ങൾ‍. ആകെ വോട്ടർമാർ ‍-9.41 ലക്ഷം. 344 സ്ഥാനാര്‍ഥികൾ‍. ബഹുകോണ മത്സരമാണെങ്കിലും മുഖ്യമന്ത്രി എന്‍. രംഗസാമിയുടെ എന്‍.ആര്‍ കോണ്‍ഗ്രസും-ഡി.എം.കെ -കോണ്‍ഗ്രസ് സഖ്യവും തമ്മിലാണ് മുഖ്യമത്സരം.