കുടുംബത്തോടൊപ്പം യാത്ര പോകാൻ ഇന്ത്യയിലെ 5 ചെലവുകുറഞ്ഞ വിനോദസഞ്ചാരകേന്ദ്രങ്ങൾ.

single-img
16 May 2016

കുടുംബത്തോടൊപ്പം അവധിക്കാലയാത്രയ്ക്ക് പോകുന്നത് ചെലവേറിയ കാര്യമാണ്. യാത്ര,ഭക്ഷണം, താമസം മുതലായവയുടെ ചെലവ് ഒറ്റയ്ക്കു വഹിക്കേണ്ടിവരും.കൂട്ടുകാരുടെ കൂടെ പോകുന്നതുപോലെയല്ല. പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണെങ്കിൽ ആൾക്കൂട്ടത്തെ കൊണ്ട് നിറഞ്ഞു കവിയും.സീസൺ സമയത്ത് നിരക്കുകളും വളരെ കൂടുതലായിരിക്കും.എന്നാൽ അത്രയ്ക്ക് ചിലവില്ലാത്തതും കുടുംബത്തിനു മൊത്തം ചെയ്യാൻ കാര്യങ്ങളുമുള്ളതായ 5 വിനോദസഞ്ചാരകേന്ദ്രങ്ങളിതാ ..

ചെയിൽ
chail
ഷിംലയോ മണാലിയോ പോലെ ആൾത്തിരക്കുള്ള വിനോദസഞ്ചാരകേന്ദ്രമല്ല ചെയിൽ. പക്ഷെ അതിമനോഹരമായ പർവ്വതദൃശ്യങ്ങളും മറ്റു ആകർഷണങ്ങളും ഉള്ള സ്ഥലമാണ്.ഒരുപാട് ബഡ്ജെറ്റ് ഹോട്ടലുകൾ ഉള്ള പ്രദേശം ആയതിനാൽ താമസം ചെലവു കുറഞ്ഞതാണ്. ഇവിടെ നിങ്ങളുടെ കുട്ടികളെ ചെയിൽ വന്യജീവി സങ്കേതത്തിൽ കൊണ്ടുപോകാം,ട്രെക്കിങ്ങിനു പോകാം ,ചെയിലിന്റെ അനന്യമായ സൌന്ദര്യം ആസ്വദിക്കാം .ഇവിടത്തെ പ്രശസ്തമായ കാളീക്ഷേത്രത്തിൽ പോകാൻ മറക്കണ്ട.

റാണിഖേത്
ranikhet-uttranchal-india
ആസ്വാദ്യകരവും അതേസമയം കീശയിലൊതുങ്ങുന്നതുമായ ഒരു അവധിക്കാലയാത്രയ്ക്ക് പറ്റിയ സ്ഥലമാണ് റാണിഖേത് .ഉത്തരാഖണ്ഡിലെ മനോഹരമായ ഒരു ഗ്രാമമാണിത്. നിറഞ്ഞ പച്ചപ്പും പ്രശാന്തമായ കാലാവസ്ഥയും ഉള്ള ഇവിടെ കാണാൻ സുന്ദര ദൃശ്യങ്ങളും ഒരുപാടുണ്ട്. ഗോൾഫ് കോഴ്സ് , ആഷിയാന പാര്ക്ക് എന്നിവ തീർച്ചയായും കണ്ടിരിക്കണം. അതുപോലെ തന്നെ ഇവിടെയുള്ള പല ക്ഷേത്രങ്ങളും. ചരിത്രത്തിന്റെ ശേഷിപ്പുകളുള്ള കെ ആർ സി മ്യൂസിയവും കാണേണ്ടത് തന്നെ.

യേലഗിരി

Yelagiri
ഉത്തരേന്ത്യവരെ പോകാൻ ആഗ്രഹിക്കാത്തവർക്ക് പറ്റിയ സ്ഥലമാണ് തമിഴ്നാട്ടിലെ യേലഗിരി.ഫലോദ്യാനങ്ങൾക്കും പനിനീർപ്പൂന്തോട്ടങ്ങൾക്കും പേരുകേട്ട സ്ഥലമാണിത്.ബോട്ടിങ്ങിനും ട്രെക്കിങ്ങിനും പാരാഗ്ലൈഡിങ്ങിനും മറ്റും ഉള്ള സൗകര്യം ഇവിടെ ഉണ്ട്.കുട്ടികൾക്കായി പല സൌകര്യങ്ങളുമുള്ള ഫാമിലി റിസോർട്ടുകളും ഇവിടെ ഉണ്ട്.

മൌണ്ട് അബു
mount-abu-tour2
രാജസ്ഥാനിലെ ഒരേയൊരു ഹിൽ സ്റ്റേഷനാണ് മൌണ്ട് അബു . ഇവിടെ വർഷം മുഴുവനും സുഖശീതളിമയാർന്ന കാലാവസ്ഥയാണ് .കരകൌശല വസ്തുക്കൾക്ക് പേരുകേട്ട സ്ഥലമാണിത്. നാക്കി തടാകവും അചൽഗഡ് കോട്ടയും ഇവിടത്തെ ചില ആകർഷണങ്ങളാണ് . ഏതുതരം ബഡ്ജറ്റിൽ യാത്ര ചെയ്യുന്നവർക്കും പറ്റിയ താമസസൗകര്യം ഇവിടെ ലഭിക്കും.

മഹാബലേശ്വർ
Mahabaleshwar-waterfalls
മനോഹര ദൃശ്യങ്ങൾക്കും സ്ട്രോബെറി തോട്ടങ്ങൾക്കും പ്രശസ്തമാണ് മഹാരാഷ്ട്രയിലെ മഹാബലേശ്വർ . വളഞ്ഞുപുളയുന്ന വഴികളും സുന്ദരമായ കാലാവസ്ഥയും നമ്മളെ അങ്ങോട്ട് ആകർഷിക്കുന്നു. വർഷത്തിന്റെ ഈ സമയത്ത് സ്ട്രോബെറികൾ കാണില്ലെങ്കിലും അവിടെ കാണാൻ വേറെ പലതും ഉണ്ട്.ഇവിടെ നമുക്ക് ബോട്ടിങ്ങിന് പോകാം ,മാപ്രോ ഗാർഡൻസ് സന്ദർശിക്കാം , അങ്ങനെ പലതും ചെയ്യാം.