മുംബൈയിൽ “ട്രാഫിക്‌ ” മോഡലിൽ ഹൃദയശസ്ത്രക്രിയ .

single-img
14 May 2016

 

amb-395117

“ട്രാഫിക്‌ ” സിനിമയെ ഓർമിപ്പിക്കുന്ന രീതിയിൽ പൂനെയിൽ നിന്ന് മുലുന്ദിലേക്ക് മസ്തിഷ്കമരണം സംഭവിച്ചയാളുടെ ഹൃദയം റോഡ്‌ വഴി കൊണ്ട്പോയി കൗമാരക്കാരന്റെ ശരീരത്തിൽ മാറ്റി വച്ചു. പുനെയിലെ റൂബി ഹാൾ ക്ളിനികിൽ നിന്ന് രാത്രി 1.38 നു കൊണ്ടുപോയ ഹൃദയം ഫോർടിസ് ഹൊസ്പിറ്റലിലെ ഓപറേഷൻ തീയെറ്റരിൽ 3.13 നു എത്തിച്ചു.
മുംബൈ -പൂനെ എക്സ്പ്രസ്സ് വേ യിലൂടെയാണ് ഹൃദയം കൊണ്ടുവന്നത്. ഹൃദയം എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്തെത്തിക്കാൻ പൂനെ , നവി മുംബൈ, മുംബൈ എന്നിവിടങ്ങളിലെ ട്രാഫിക് വിഭാഗങ്ങൾ ഹൈവേ പൊലിസുമൊത്ത് ക്രമീകരണങ്ങൾ നടത്തി.

റോഡപകടത്തെതുടർന്നു 28 കാരനായ യുവാവിനു പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിൽ വച്ചു മസ്തിഷ്കമരണം സംഭവിച്ചു. അദ്ദേഹത്തിന്റെ ഹൃദയം, വൃക്കകൾ , കരൾ എന്നിവ യോജിക്കുന്ന രോഗികൾ ക്ക് ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ ബന്ധുക്കൾ അനുവാദം നല്കി.അതിനെ തുടർന്നാണ് ഈ ശസ്ത്രക്രിയ സാധ്യമായത്.ബോറിവാലിയിൽ നിന്നുള്ള ഡയലേറ്റഡ് കാർഡിയോമയോപ്പതി ബാധിച്ച 14 കാരനാണ് ശസ്ത്രക്രിയ നടത്തിയത്.

150 ഇൽ കൂടുതൽ ഉദ്യോഗസ്ഥർ വഴിനീളെ സജ്ജരായി നിന്നാണ് ഹൃദയം റെക്കോഡ് വേഗത്തിൽ മുബൈ എത്താൻ സഹായിച്ചത്.ഒരു മണിക്കൂർ 35 മിനുട്ടിൽ 188 കിലോമീറ്റർ .

ഫോർടിസ്‌ ഹൊസ്പിറ്റലിലെ ഹൃദയം മാറ്റിവയ്ക്കൽ സംഘത്തിന്റെ മേധാവി ഡോക്ടർ അന്വയ് മുലായ് ഹൃദയം ഏറ്റുവാങ്ങി.”ഇത്രയും പേരുടെ ജീവൻ രക്ഷിച്ചതിന് ദാതാവിന്റെ കുടുംബം അഭിനന്ദനം അർഹിക്കുന്നു . നമ്മുടെ രോഗിയെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട് .അടുത്ത 72 മണിക്കൂർ നിർണായകമാണ് . രോഗിയെ സൂക്ഷ്മമായ നിരീക്ഷണത്തിൽ ആക്കിയിരിക്കുകയാണ് ” അദ്ദേഹം പറഞ്ഞു.