2017 ജനുവരി മുതൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മൊബൈൽ​ ഫോണുകൾക്കും പാനിക്​ ബട്ടണുകൾ നിർബന്ധമാക്കി.

single-img
26 April 2016

Photo_front_back_goodമൊബൈൽ ഫോണുകൾ സ്ത്രീസുരക്ഷയ്ക്കുള്ള ഉപകരണങ്ങൾ കൂടിയാക്കി മാറ്റുന്നതിന്റെ ഭാഗമായി 2017 ജനുവരി മുതൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മൊബൈൽ ഫോണുകൾക്കും പാനിക് ബട്ടണുകൾ നിർബന്ധമാക്കി. എമർജൻസി കോളുകൾ വിളിക്കുന്നത് എളുപ്പമാക്കാനാണ് പാനിക് ബട്ടൺ നിർബന്ധമാക്കിയത്.അപകട സമയത്ത് മൊബൈല്‍ ഫോണിലെ നിശ്ചിത ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഉപഭോക്താവിന്റെ വീട്ടിലേക്കോ കൂട്ടുകാരുടെ ഫോണിലേക്കോ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമീപത്തോ സ്ഥലവിവരമടക്കം അടങ്ങുന്ന സന്ദേശം നല്‍കുന്ന രീതിയിലാണ് പാനിക് ബട്ടണ്‍ ക്രമീകരിച്ചിരിക്കുന്നത്.

 
2018 മുതൽ എല്ലാ ഫോണിലും ജിപിഎസ് അധിഷ്ഠിത നാവിഗേഷൻ സിസ്റ്റവും നിർബന്ധമാക്കുമെന്ന് മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. സ്മാർട്ട് അല്ലാത്ത മൊബൈൽ ഫോണുകളിൽ 5,9 അക്കങ്ങൾ അമർത്തിയാൽ എമർജൻസി കോളുകൾ ചെയ്യാൻ സൗകര്യമുണ്ടാക്കണമെന്നും കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. സ്മാർട്ട് ഫോണുകളിൽ എമർജൻസി കോൾ ബട്ടൺ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. പ്രത്യേക ബട്ടൺ അല്ലെങ്കിൽ പവർ ബട്ടൺ തുടർച്ചയായി മൂന്ന് തവണ അമർത്തിയാൽ അമർത്തിയാൽ എമർജൻസി കോൾ ചെയ്യാവുന്ന തരത്തിലാവണം പാനിക് ബട്ടൺ ഉൾപ്പെടുത്തേണ്ടതെന്നും നിർദേശമുണ്ട്.”മനുഷ്യജീവിതം കൂടുതൽ നന്നാക്കുവാൻ വേണ്ടിയാണ് സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത്. ആ സ്ഥിതിക് സ്ത്രീ സുരക്ഷയെക്കാൾ നല്ല ഉദ്ദേശമെന്താണ്” വാർത്താവിനിമയ- ഐ ടി വകുപ്പ് മന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു.