മകന്‍ കാമുകിയുമായി ഒളിച്ചോടിയതിന് അമ്മയെ പൊതുസ്ഥലത്ത് നഗ്‌നയാക്കി മര്‍ദ്ദിച്ചു

single-img
26 April 2016

lakhimpur-woman-stripped_650x400_71461640495
മകന്‍ പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ പൊതുസ്ഥലത്ത് നഗ്‌നയാക്കി മര്‍ദിച്ചു. ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് ക്രൂരത അരങ്ങേറിയത്. ഇവരുടെ മുഖത്ത് കരിതേക്കുകയും സ്വകാര്യഭാഗങ്ങളില്‍ മുളകു പൊടി വിതറിയതായും പൊലിസ് പറഞ്ഞു.
പൊലിസെത്തിയാണ് സ്ത്രീയെ അക്രമികളില്‍ നിന്നും രക്ഷിച്ചത്. ഇവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ചയാണ് യുവാവ് പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയത്. ഇരു കുടുംബങ്ങളും ഒരേ ഗ്രാമത്തിലുള്ളവരാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ നാലു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.