ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥാപനങ്ങളില്‍ സംസ്കൃത ഭാഷ പാഠ്യ വിഷയമാക്കണമെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി;ഇനി ജാവ സ്ക്രിപ്റ്റും ദേശവിരുദ്ധമാക്കണമെന്ന് സമൃതി ഇറാനിയെ പരിഹസിച്ച് ഡല്‍ഹി ഉപ മുഖ്യമന്ത്രി
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) കളിൽ സംസ്കൃത ഭാഷ പാഠ്യ വിഷയമാക്കണമെന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ നിലപാടിനെതിരെ പ്രതിഷേധം.ഐ.ഐ.ടി എഞ്ചിനീയര്‍ക്ക് അവരുടെ തൊഴില്‍ മേഖലയില്‍ സംസ്കൃതം പഠിക്കേണ്ട ആവശ്യമില്ലെന്നും ഇത്തരം കാര്യങ്ങള്‍ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
എന്തിന് സംസ്കൃതം മാത്രമാക്കണം. എന്തുകൊണ്ട് തമിഴ് പഠിപ്പിച്ചുകൂടാ. ഇത് ആര്‍.എസ്.എസിന്‍െറ അജണ്ടയാണെന്നാണ് മുന്‍ എം.പി ഡി രാജ ഇതേക്കുറിച്ച് പ്രതികരിച്ചു.
അതേസമയം സമൃതി ഇറാനിയെ പരിഹസിച്ച് ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും രംഗത്ത് വന്നു.കമ്പ്യൂട്ടര്‍ ഭാഷകളായ ജാവ സ്ക്രിപ്റ്റ്, സോള്‍, സി പ്ളസ് പ്ളസ്, പൈതണ്‍ എന്നിവയോട് കിടപിടിക്കാന്‍ സംസ്കൃതത്തിന് മാത്രമേ കഴിയൂ എന്നായിരുന്നു സിസോദിയയുടെ ട്വീറ്റ്. ഇനിമുതല്‍ ജാവ സ്ക്രിപ്റ്റ് ദേശവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സിസോദിയ ഇറാനിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തു.
സ്വാതന്ത്ര്യത്തിനു ശേഷം, ഇന്ത്യയുടെ സങ്കേതിക വളർച്ചക്ക് ഉന്നത സാങ്കേതിക കലാലയങ്ങൾ ആവശ്യമാണെന്ന രാഷ്ട്ര നേതാക്കളുടെ സങ്കൽപത്തിൽ നിന്നാണ് ഐ ഐ ടി എന്ന ആശയം രൂപം കൊണ്ടത്.സ്വയംഭരണസ്വഭാവമുള്ള ഈ സ്ഥാപനങ്ങളുടെ പ്രധാന ദൗത്യം ഭാരതത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് കഴിവുള്ള ശാസ്ത്രജ്ഞരേയും സാങ്കേതികവിദഗ്ദരേയും സംഭാവന ചെയ്യുക എന്നതാണ്.