ചെന്നൈയില 250 ദിവസങ്ങള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച് റെക്കോര്‍ഡിട്ട മലയാള ചിത്രം പ്രേമം വരുന്ന വെള്ളിയാഴ്ച മുതല്‍ തിരുനെല്‍വേലിയിലും ട്രിച്ചിയിലും എത്തുന്നു

single-img
15 March 2016

Premam

ചെന്നൈയില 250 ദിവസങ്ങള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച് റെക്കോര്‍ഡിട്ട മലയാള ചിത്രം പ്രേമം തമിഴര്‍ കൈയൊഴിയുന്ന മട്ടില്ല. ചെന്നൈയിലെ പ്രമുഖ മള്‍ട്ടിപ്ലക്സുകളില്‍ തരംഗമായി മാറിയ ചിത്രം ഈ വെള്ളിയാഴ്ച മുതല്‍ തിരുനെല്‍വേലിയിലും ട്രിച്ചിയിലും എത്തുകയാണ്.

ട്രിച്ചിയില്‍ എല്‍എ സിനിമാസിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. തിരുനെല്‍വേലിയിലെ ഒരു തീയേറ്ററില്‍ ഇന്റര്‍വെല്‍ സമയത്ത് പ്രേമത്തിന്റെ ട്രെയ്ലര്‍ പ്രദര്‍ശിപ്പിച്ചപ്പോഴുള്ള പ്രേക്ഷക പ്രതികരണം അവിശ്വസനീയമായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ മസാഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിയിരിക്കുകയാണ്.

ഇത്രയൊക്കെ സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അന്യനാട്ടില്‍ പ്രേമമുണ്ടാക്കിയ ഓളം മറ്റൊന്നും ണ്ടാചക്കിയില്ല എന്നുള്ളതാണ് സത്യം.